/sathyam/media/media_files/FSym3hbr4PUeG6uytX36.jpg)
മേയോ : അനധികൃത കുടിയേറ്റക്കാരെ കൗണ്ടിയില്‍ കയറ്റില്ലെന്ന തീരുമാനവുമായി മേയാ കൗണ്ടി കൗണ്‍സില്‍. അഭയാര്‍ഥികള്‍ക്ക് താമസസൗകര്യം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കേണ്ടതില്ലെന്ന് കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രമേയം കൗണ്ടി കൗണ്‍സില്‍ പാസ്സാക്കി.
കുടിയേറ്റക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ഇന്റഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിക്കുന്നത് അവസാനിപ്പിക്കണമെന്നും കൗണ്‍സില്‍ പ്രമേയം ജീവനക്കാരോട് ആവശ്യപ്പെട്ടു.
ഈ മാസം ആദ്യം മേയോയിലെ ബാലിന്റോബിലെ മുന്‍ ഹോട്ടലില്‍ 50 അനധികൃത പുരുഷ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കം വലിയ വിവാദവും പ്രതിഷേധവുമുണ്ടാക്കിയിരുന്നു.തുടര്‍ന്ന് കുടുംബങ്ങളെയും കുട്ടികളെയുമാണ് ഇവിടെ താമസിപ്പിക്കുകയെന്ന വിശദീകരണവും ഇന്റഗ്രേഷന്‍ വകുപ്പ് നല്‍കിയിരുന്നു.ഇതിന്റെ തുടര്‍നടപടിയെന്ന നിലയിലാണ് സര്‍ക്കാരിനെതിരെ കൗണ്ടി ഭരണകൂടം നിലപാടെടുത്തത്.
അന്താരാഷ്ട്ര സംരക്ഷണം തേടുന്ന അപേക്ഷകരുടെ കാര്യത്തില്‍ ‘എഗ്രീഡ് സ്ട്രാറ്റെജി’ ഉണ്ടാകണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.അതുവരെ ഇത്തരം കരാറുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നുമാണ് കൗണ്‍സില്‍ തീരുമാനം.
കൗണ്ടിയുടെ മനസ്സ് സര്‍ക്കാര്‍ കാണണമെന്ന് ഫിനഗേല്‍ കൗണ്‍സിലര്‍ പീറ്റര്‍ ഫ്‌ളിന്‍ പറഞ്ഞു.”ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെന്താണെന്ന് അറിയില്ല. എന്നിരുന്നാലും സര്‍ക്കാരിന് വലിയ ബുദ്ധിമുട്ടാക്കുമെന്നാണ് കരുതുന്നത്.ഒരു കൗണ്ടിയെയല്ല, രാജ്യത്തെ മൊത്തത്തില്‍ കാണണമെന്നാണ് കൗണ്ടി ആഗ്രഹിക്കുന്നത്. റഫ്യൂജിയായാലും റസിഡന്റായാലും ജനങ്ങള്‍ക്കിടയില്‍ സാമൂഹിക യോജിപ്പുണ്ടാകണം.ഇപ്പോഴത് നഷ്ടപ്പെടുന്ന സ്ഥിതിയാണ്”.
”ടൂറിസം വ്യവസായം മോശമാകുന്നതും അവശ്യ സേവനങ്ങള്‍ നല്‍കുന്നതിലെ പരാജയവുമൊക്കെ ചൂണ്ടിക്കാട്ടി ജനങ്ങള്‍ റഫ്യൂജികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന കാലമാണ് വരാന്‍ പോകുന്നത്. അത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു.കഴിഞ്ഞ 20 വര്‍ഷമായി അയര്‍ലണ്ടിന്റെ മുന്നേറ്റത്തില്‍ കുടിയേറ്റം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് അംഗീകരിക്കുന്നു.ഭാവിയിലും അതുണ്ടാകണം” ഫിനഗേല്‍ നേതാവ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us