മായോ മലയാളി അസോസിയേഷന്റെ ഓണം ആഘോഷം ഗംഭീരമായി

New Update
Ggg

മായോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 6-ന് ബോഹോള കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭംഗിയായി ഓണം ആഘോഷിച്ചു. കാസ്സിൽബാർ കൗൺസിലർ ഹാരി ബാരറ്റ് ആഘോഷങ്ങൾക്ക് ഉൽഘാടനം നിർവ്വഹിച്ചു.

Advertisment

കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങൾ ആഘോഷങ്ങൾക്ക് നിറം പകർന്നു. രുചികരമായ ഓണസദ്യ എല്ലാവരും ഒരുമിച്ച് ആസ്വദിച്ചു.

വളരെ ആവേശകരമായ വടംവലി മത്സരത്തിൽ, തുടർച്ചയായി ഈ വർഷവും കിങ്‌സ് കാസ്റ്റലേബർ ടീമിന് കിരീടം സ്വന്തമാക്കാൻ സാധിച്ചു.

സോജൻ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ സമഗ്രമായ പരിശ്രമം മൂലമാണ് ഓണാഘോഷം വിജയകരമായി സംഘടിപ്പിക്കാനായത്.

Advertisment