/sathyam/media/media_files/2025/09/25/bzbvz-2025-09-25-03-00-40.jpg)
ജീവനക്കാരുടെ എണ്ണം അപകടരമാംവിധത്തില്‍ കുറഞ്ഞതിനെ തുടര്‍ന്ന് മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിന്. ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (ഐ എൻ എം ഒ)-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്മെന്റ് എ, എമർജൻസി ഡിപ്പാർട്മെന്റ് ബി, മെഡിക്കൽ അസ്സസ്സമെന്റ് യൂണിറ്റ്, എസ്‌കേലേഷൻ ടീം എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് സമരം വേണമോ എന്നതില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറായിരിക്കുന്നത്.
രോഗികളുടെ അനുപാതത്തിന് തുല്യമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതില്‍ എച്ച് എസ് ഇ പരാജയപ്പെട്ടുവെന്നും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ ഫണ്ട് ലഭ്യമാക്കണമെന്നും ഐ എൻ എം ഒ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി നീണ്ട ശ്രമങ്ങള്‍ നടത്തിയിട്ടും ഫലമില്ലെന്ന് കണ്ടതോടെയാണ് സമര രംഗത്തേയ്ക്ക് ഇറങ്ങിയതെന്നും ഐ എൻ എം ഒ നേതാക്കള്‍ വ്യക്തമാക്കി.
ജീവനക്കാരുടെ എണ്ണക്കുറവ് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് സമരത്തെ കുറിച്ച് ആലോചിക്കുന്നതെന്നും, ഇക്കാര്യം മാനേജ്‌മെന്റ് ഗൗരവമായി പരിഗണിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. ആശുപത്രിയിലെ മാനേജ്‌മെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് സമരത്തിന് കാരണമെന്നും സംഘടന അറിയിച്ചു.