/sathyam/media/media_files/2025/12/28/c-2025-12-28-02-47-20.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാരാന്ത്യത്തിലും തണുപ്പ് പുതുവര്‍ഷം വരെ തുടരുമെന്ന് മെറ്റ് ഏറാന്‍.ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിന്റര്‍ സണ്‍ഷെയ്ന്‍ വ്യാപകമാകുമെന്നും വരണ്ട ദിവസമായിരിക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.എന്നിരുന്നാലും ഉച്ചകഴിഞ്ഞ് കിഴക്കന്‍ പ്രദേശങ്ങള്‍ അല്‍പ്പം മേഘാവൃതമാകാമെന്നും നിരീക്ഷകന്‍ പറയുന്നു.
ഏറ്റവും ഉയര്‍ന്ന താപനില 3 മുതല്‍ 8 ഡിഗ്രി വരെയായിരിക്കും.ഏറ്റവും കൂടുതല്‍ തണുപ്പ് പടിഞ്ഞാറ് ഭാഗത്തായിരിക്കും. നേരിയതോ മിതമായതോ ആയ നിലയില്‍ വടക്കുകിഴക്കന്‍ കാറ്റ് വീശാനുമിടയുണ്ട്.കിഴക്കന്‍, തെക്കന്‍ തീരങ്ങളില്‍ കൂടുതല്‍ മേഘാവൃതമാകാനും സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.
ഉയര്‍ന്ന മര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ കാലാവസ്ഥ സ്ഥിരതയോടെ തുടരുമെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.
ഞായറാഴ്ച വരണ്ടതും മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും, തെക്കന്‍ തീര പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. നേരിയതോ മിതമായതോ തോതില്‍ കിഴക്കന്‍ കാറ്റും പ്രതീക്ഷിക്കാം. 5 മുതല്‍ 9 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില .
തിങ്കളാഴ്ചയും മിക്കവാറും വരണ്ടതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. തെക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്ക് മുതല്‍ വടക്കുകിഴക്കന്‍ വരെ നേരിയ കാറ്റ് വീശാനുമിടയുണ്ട്. 4 മുതല്‍ 7 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില.
ചൊവ്വാഴ്ച അന്തരീക്ഷം പൊതുവില്‍ മേഘാവൃതമായിരിക്കും. നേരിയ മഴയോ ചാറ്റല്‍ മഴയോ പ്രതീക്ഷിക്കാം. കിഴക്ക് മുതല്‍ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ നേരിയ കാറ്റിനും സാധ്യതയുണ്ട്. 4 മുതല്‍ 8 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനിലയെന്നും മെറ്റ് ഏറാന്‍ വിശദീകരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us