New Update
/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
ഡബ്ലിനിൽ ഗ്ലാസ് കഷ്ണം കൊണ്ടുള്ള ഏറിൽ പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ. വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെ ഓസ്ക്കാർ ട്രൈനൊരു റോഡിൽ വച്ചാണ് സംഭവം. പരിക്കേറ്റ 50-ലേറെ പ്രായമുള്ള പുരുഷൻ ബ്യൂമോന്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
Advertisment
സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഗാർഡ, ദൃക്സാക്ഷികളെ തേടുകയാണ്. ജനുവരി 15 വ്യാഴാഴ്ച വൈകിട്ട് 6.20 മുതൽ 7 മണി വരെ ഓസ്ക്കാർ ട്രൈനൊരു റോഡിലെ ബീച്ച്ലടൗൺ, ബുന്രട്ടി പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ആരെങ്കിലും സംഭവം കണ്ടിട്ടുണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം കൈവശം ഉള്ളവരും ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണം:
കൂലോക്ക് ഗാർഡ സ്റ്റേഷൻ – 01 666 4200
ഗാർഡ കോൺഫിഡന്റിൽ ലൈൻ ഓൺ 1800 666 111
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us