New Update
/sathyam/media/media_files/2025/09/27/ccc-2025-09-27-04-32-35.jpg)
അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങാന്‍ ഒരാള്‍ക്ക് ശരാശരി ഉണ്ടായിക്കേണ്ട വരുമാനം 84,000 യൂറോ എന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട 2024-ലെ കണക്ക് പ്രകാരം രാജ്യത്ത് വീട് വാങ്ങാന്‍ ആവശ്യമായ ശരാശരി വരുമാനം 2022-ലെ 75,600 യൂറോയില്‍ നിന്നും, 2023-ല്‍ 80,100 ആയും, 2024-ല്‍ 84,400 യൂറോ ആയും ഉയര്‍ന്നിട്ടുണ്ട്.
Advertisment
2024-ല്‍ ആകെ 48,780 വീടുകളുടെ വില്‍പ്പനയാണ് രാജ്യത്ത് നടന്നത്. 2023-ല്‍ ഇത് 50,230-ഉം, 2022-ല്‍ 50,030-ഉം ആയിരുന്നു.
2024-ലെ കണക്ക് പ്രകാരം രാജ്യത്ത് വീടിനായി ഏറ്റവുമധികം തുക മുടക്കേണ്ട പ്രദേശം ഡബ്ലിനിലെ ഡൻ ലാഖൈർ - രാത്ഡോൺ ആണ്. ശരാശരി 660,000 യൂറോ ആണ് ഇവിടുത്തെ ഭവനവില. അതേസമയം ഏറ്റവും കുറഞ്ഞ ശരാശരി വില ലോങ്ങ്ഫോഡി ലാണ്- 182,000 യൂറോ.