അയര്‍ലണ്ടിലെ മിനിമം വേതന വര്‍ദ്ധന: സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേയ്ക്ക്

New Update
B

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന വേതനവും ജീവനക്കാരുടെ ക്ഷാമവുമൊക്കെ നേരിടാന്‍ ഇവര്‍ പാടുപെടുകയാണ്.14.15യൂറോയായി ,ജനുവരി മുതല്‍ പുതിയ മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നതും , വിദേശജീവനക്കാര്‍ക്ക് ശമ്പളം കൂട്ടുന്നതും , നഴ്സിംഗ് ഹോം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവാത്ത വിധം ഭാരം വഹിക്കേണ്ടി വരുന്നവയാവുമെന്നാണ് 2026 ലെ എക്സല്‍ ഹെല്‍ത്ത്കെയര്‍ സാലറി ഗൈഡ് വ്യക്തമാക്കുന്നത്.

Advertisment

അതോടെ സ്ഥാപനങ്ങളുടെ ചെലവുകള്‍ 10% വരെ വര്‍ദ്ധിക്കും. അതേ സമയം, എച്ച് എസ് ഇ റിക്രൂട്ട്മെന്റ് നിരോധനം നീക്കിയിട്ടും നഴ്സുമാരുടെയും ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാരുടെയും ഒഴിവ് നികത്താനാവാത്തതും പ്രശ്നം സങ്കീര്‍ണ്ണമാക്കും.

പല ഫ്രണ്ട്‌ലൈന്‍ തസ്തികകളിലും പബ്ലിക് -പ്രൈവറ്റ് പേ ഗ്യാപ്പ് 15% മുതല്‍ 20% വരെ വര്‍ദ്ധിച്ചു.അതിനിടെ സ്വകാര്യ തൊഴിലുടമകള്‍ തമ്മില്‍ മത്സരിക്കുന്നതും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.കെയര്‍ ഹോമുകളില്‍ നിന്നും എച്ച് എസ് ഇയിലേക്ക് ജീവനക്കാര്‍ മാറുന്നതും മറ്റൊരു പ്രശ്നമാണ്.

നഴ്സിംഗ് മേഖലയിലും അനുബന്ധ സര്‍വ്വീസുകളിലും പ്രശ്നങ്ങളുണ്ട്. ശമ്പളം, ഫ്ളക്സിബിലിറ്റി, ജോലിഭാരം എന്നിവയെക്കുറിച്ചുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ദാതാക്കള്‍ക്ക് കഴിയാത്തതാണ് പ്രശ്നം.

നഴ്സുമാരുടെ ശരാശരി ശമ്പളം ഇപ്പോള്‍ 44,000 48,000യൂറോയ്ക്കിടയിലാണ്. പരിചയ സമ്പത്ത് അനുസരിച്ച്, ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് 33,000 -36,000 യൂറോയ്ക്കുമിടയിലും വേതനം ലഭിക്കും. സര്‍ക്കാര്‍ സര്‍വീസിലെ പോലെ സ്വകാര്യമേഖലയിലും 2026ല്‍ സീനിയര്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റ് അപ്പര്‍ ലെവല്‍ ശമ്പളം മണിക്കൂറിന് 20 യൂറോയായിരിക്കുമെന്നാണ് കരുതുന്നത്.ഇപ്പോള്‍ മണിക്കൂറിന് 17.50 യൂറോയാണ് ലഭിക്കുന്നത്.

ജീവനക്കാരെ നിലനിര്‍ത്തുന്നതില്‍ ഈ വര്‍ദ്ധനവ് സഹായിക്കുമെങ്കിലും വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവുകള്‍ നേരിടുന്നത് ചെറുകിട സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഗൈഡ് പ്രകാരം നഴ്സിംഗ് ഡയറക്ടര്‍ തസ്തികയിലുള്ളവര്‍ക്ക് ശമ്പളം 2026ല്‍ 98,000 ആയിരിക്കും.2025നെ അപേക്ഷിച്ച് 3,000 യൂറോ കൂടുതലാണിത്.

വിദേശത്തു നിന്നുള്ള ജീവനക്കാരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിനും നഴ്സിംഗ് ഹോമുകളും മറ്റും പ്രത്യേക സമ്മര്‍ദ്ദങ്ങള്‍ നേരിടുകയാണ്.ഫെയര്‍ ഡീല്‍ സ്‌കീമുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ അടുത്ത കാലത്ത് നിരവധി ചെറിയ നഴ്സിംഗ് ഹോമുകള്‍ അടച്ചുപൂട്ടിയിരുന്നു.

2040 ആകുമ്പോഴേക്കും രാജ്യത്തിന് 60% കൂടുതല്‍ ലോംഗ് ടേം കെയര്‍ ബെഡുകളും ഹോം സപ്പോര്‍ട്ടുകളും ആവശ്യമാണെന്ന് ഇ എസ് ആര്‍ ഐ പ്രവചിക്കുന്നു.നഴ്സിംഗ് ഹോംസ് അയര്‍ലണ്ടും ദി അലയന്‍സും പരിഷ്‌കരിച്ച സര്‍ക്കാര്‍ ധനസഹായവും ഈ മേഖലയ്ക്കാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോസ്റ്റ് ഓഫ് കെയര്‍ മോഡലിന് 160 മില്യണ്‍ യൂറോയും 170യൂറോയും ഇടയില്‍ അധിക വാര്‍ഷിക ധനസഹായമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതില്ലെങ്കില്‍, സര്‍വ്വീസുകള്‍ സുസ്ഥിരമായി നിലനിര്‍ത്താന്‍ ഓപ്പറേറ്റര്‍മാര്‍ പാടുപെടും.’

നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ രജിസ്റ്ററില്‍ 92,385 നഴ്‌സുമാരും മിഡൈ്വഫുമാരുമാണുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3% വര്‍ദ്ധിച്ച എണ്ണമാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്.

പ്രാക്ടീസ് ചെയ്യുന്നവരുടെയും രോഗികളായി രജിസ്റ്റര്‍ ചെയ്യുന്നവരുടെയും എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.86,948 നഴ്‌സുമാരും മിഡൈ്വഫുമാരും നിലവില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. (3% വര്‍ദ്ധനവ്)

ജോലി-ജീവിത സന്തുലിതാവസ്ഥ കരിയര്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ഘടകമാണെന്ന് ഗൈഡ് പറയുന്നു. കൂടുതല്‍ ജീവനക്കാര്‍ സ്റ്റെപ്പ്-ഡൗണ്‍, കമ്മ്യൂണിറ്റി, ഹോം കെയര്‍ റോളുകളിലേക്ക് മാറുകയാണ്. . 50:50 നോണ്‍-ഇ യു സ്റ്റാഫിംഗ് നിയമം, വിസ വെല്ലുവിളികള്‍, ഭവന ക്ഷാമം എന്നിവ കാരണം നിയമനവും നിലനിര്‍ത്തലും കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Advertisment