പ്രളയ മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ച്ച സമ്മതിച്ച് മന്ത്രിയും കാലാവസ്ഥാ വകുപ്പും, ഡബ്ലിനിലെ പ്രളയവും മുൻകൂട്ടി കാണാൻ സാധിച്ചില്ല

New Update
F

ഡബ്ലിൻ: കൊടുങ്കാറ്റിനെ പറ്റി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി സോഷ്യൽ ഡെമോക്രാറ്റ്സ് ടിഡിയായ ജെന്നിഫർ വിറ്റ്മോർ. വീടുകളിൽ കൊടുങ്കാറ്റിനെ പറ്റിയുള്ള വിവരങ്ങൾ അടങ്ങുന്ന ബുക്ക്ലെറ്റ് നൽകാമെന്ന് രാജ്യത്തെ ഔയൻ കൊടുങ്കാറ്റ് ബാധിച്ചപ്പോൾ തന്നെ വാഗ്ദാനം നൽകിയിരുന്നതാണെന്നും, എന്നാൽ ഒരു വർഷത്തിന് ശേഷവും ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisment

അതേസമയം ചന്ദ്രാ കൊടുങ്കാറ്റിനെ പറ്റിയുള്ള വിശദവിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതായി ഭവനമന്ത്രി ഡാര ഒബ്രിയനും സമ്മതിച്ചു.

ചന്ദ്രാ കൊടുങ്കാറ്റ് ഡബ്ലിനിൽ നാശം സൃഷ്ടിച്ചിട്ടും ഇവിടെ മുന്നറിയിപ്പ് നൽകാൻ കാലാവസ്ഥാ വകുപ്പിന് സാധിച്ചിരുന്നില്ല. അതുപോലെ മുന്നറിയിപ്പ് നൽകിയ പല കൗണ്ടികളിലും നാശനഷ്ടത്തിന്റെ തീവ്രത പ്രവചിക്കാനും സാധിച്ചിരുന്നില്ല.

 മഴയുടെ അളവ് നോക്കി മാത്രമായിരുന്നു പ്രവചനം നടത്തിയത് എന്നതിനാലാണ് ഈ തെറ്റ് സംഭവിച്ചതെന്നും, കൊടുങ്കാറ്റ് എത്തുന്നതിന് മുമ്പ് തന്നെ നിലം നനഞ്ഞിരിക്കുകയായിരുന്നു എന്ന കാര്യം കണക്കിലെടുത്തില്ലെന്നും കാലാവസ്ഥാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ‘ദി ജേ ണൽ’ റിപ്പോർട്ട്‌ ചെയ്തു.

Advertisment