/sathyam/media/media_files/wRpmGUqJmWG713hjn582.jpg)
ഡബ്ലിന്‍: വര്‍ധിച്ച പലിശനിരക്ക് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പാളിയെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. മോര്‍ട്ട്ഗേജ് ദുരിതബാധിതരെ സഹായിക്കാനാണ് പലിശ നിരക്കിലെ ഇളവ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
എന്നാല്‍ ഈ ആനുകൂല്യം നാമമാത്രമായ ആളുകള്‍ക്ക് മാത്രമേ പ്രയോജനപ്പെട്ടുള്ളുവെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഗുണകരമായ നിലയില്‍ സ്‌കീം പുനരാവിഷ്‌കരിക്കണമെന്ന് ബാങ്ക് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. വലിയ തുക തിരിച്ചടയ്ക്കാനുള്ള അര്‍ഹതയുള്ള ചെറുപ്പക്കാരെ ഈ സ്‌കീം ഒഴിവാക്കിയെന്നും ബാങ്കിന്റെ വിശകലനം പറയുന്നു.
ഭവനവായ്പ തിരിച്ചടയ്ക്കുന്നതില്‍ കുറഞ്ഞ വെല്ലുവിളികള്‍ നേരിടുന്ന 40 വയസ്സിന് മുകളിലുള്ള വീട്ടുടമസ്ഥര്‍ക്കാണ് പദ്ധതി ഗുണകരമായത്. നിരവധി വര്‍ഷങ്ങളായി കുറഞ്ഞ പലിശ ബില്ലുകളുള്ള ട്രാക്കര്‍ മോര്‍ട്ട്ഗേജുടമകളാണിവര്‍. ട്രാക്കര്‍ മോര്‍ട്ട്ഗേജുടമകള്‍ ഒരു കാരണവശാലും കുറഞ്ഞ ഇന്‍കം ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരല്ല.ആറുശതമാനത്തിലേറെ കൊള്ളപ്പലിശ നല്‍കേണ്ടി വരുന്നവര്‍ക്ക് ഒരു ആശ്വാസവും ഈ സ്‌കീം നല്‍കിയില്ലെന്ന് ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ സ്‌കീമിലുള്‍പ്പെട്ടവര്‍ക്ക് ചെറിയ തുക മാത്രമാണ് തിരിച്ചടയ്ക്കാനുള്ളത്. വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ കടബാധ്യതയോ കാര്യമായ ആഘാതമോ ഇവര്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മോര്‍ട്ട്ഗേജ് പലിശ റിലീഫ് സ്‌കീമിന് പ്രതിവര്‍ഷം 120 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ഈ തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ വിശകലനം പറയുന്നു. പ്രഖ്യാപിച്ച സഹായ പദ്ധതി പിന്‍വലിക്കുന്നത് സര്‍ക്കാരിന് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ആറു ശതമാനത്തില്‍ കൂടുതല്‍ പലിശ നിരക്കുള്ള മോര്‍ട്ട്ഗേജുടമകളെ മാത്രം ഉള്‍പ്പെടുത്തി പദ്ധതി പുനപ്പരിശോധിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.
മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്ക് ആവശ്യമില്ലാത്ത നികുതി ഇളവ് നല്‍കുന്നത് ഒരു ‘ഡെഡ് വെയ്റ്റ്’ ആണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. വീടുകളുടെ വില വര്‍ധിപ്പിക്കാനും ഇതിടയാക്കും. മോര്‍ട്ട്ഗേജ് പലിശ റിലീഫും ഹെല്‍പ്പ് ടു ബൈ ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ സ്‌കീമുകളും ഭവന വിപണിയെ അപകടത്തിലാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ വായ്പാ ദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സ്‌കീം ഇടവരുത്തുമെന്നും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. വായ്പ നല്‍കുന്നവര്‍ക്ക് ലാഭം വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ സ്‌കീമായി ഇത് മാറും. വിപണിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ നികുതിദായകരുടെ ഫണ്ടുകളുടെ ദുരുപയോഗം മാത്രമേ ഇതിലൂടെ നടക്കുകയുള്ളുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സാമൂഹിക ക്ഷേമ സംവിധാനമാണെന്നും മോശമായ സ്ഥിതിയിലുള്ളവരെ നേരിട്ട് ലക്ഷ്യമിടാന്‍ ഇതിലൂടെ കഴിയുമെന്നും ബാങ്ക് ഉപദേശിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us