അയര്‍ലണ്ടില്‍ രോഗികളുടെ അമിതമായ തിരക്കും, ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയും കാരണം കഴിഞ്ഞ വര്‍ഷം ആശുപത്രികളിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത് ഒരു ലക്ഷത്തിലധികം രോഗികളെന്ന് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ 105,661 രോഗികള്‍ ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയതെന്ന് എച് എസ് ഇ -യാണ് സിന്ന് ഫെയിൻ പാര്‍ട്ടിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ ഉത്തരം നല്‍കിയത്.
രോഗികള്‍ക്ക് ഈ അവസ്ഥ ഏറ്റവും കൂടുതലായി നേരിടേണ്ടിവന്നത് Mater മിശേരിക്കോർഡിയെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ്. 14,601 രോഗികളാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത്. 9,234 രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങിയ ട്ടള്ളാറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ആണ് രണ്ടാം സ്ഥാനത്ത്.
രാജ്യത്തെ ആശുപത്രികളിലെ സ്ഥിതി മോശം എന്നതില്‍ നിന്നും വളരെ മോശം എന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സിന്ന് ഫെയിൻ -ന്റെ ആരോഗ്യരംഗം വക്താവായ ഡേവിഡ് കള്ളിനാണ് പറഞ്ഞു. ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (INMO)-ന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം വിവിധ ആശുപത്രികളിലായി 122,000 രോഗികളാണ് ട്രോളികളില്‍ ചികിത്സ തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരമല്ലാത്ത സര്‍ജറികള്‍ ക്യാന്‍സല്‍ ചെയ്യുന്നതും വര്‍ദ്ധിച്ചു.
റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുടെ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, 5,000 ഹോസ്പിറ്റല്‍ ബെഡ്ഡുകളും, 2,000 കമ്മ്യൂണിറ്റി ബെഡ്ഡുകളും ലഭ്യമാക്കണമെന്നും കള്ളിനാണ് ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തിലധികം രോഗികള്‍ ചികിത്സ ലഭിക്കാതെ ആശുപത്രികളില്‍ നിന്നും മടങ്ങി എന്നത് ഭയപ്പെടുത്തുന്നതാണെന്ന് പറഞ്ഞ ഐ എൻ എം ഒ ജനറല്‍ സെക്രട്ടറി ഫിൽ നി ഷെഗ്ദ, രോഗം വളരെ വഷളായവര്‍ പോലും ആവശ്യമായ പരിചരണം ലഭിക്കാതെയാണ് ചികിത്സിക്കപ്പെട്ടതെന്ന് വ്യക്തമാക്കി. വര്‍ഷാവര്‍ഷം സ്ഥിതി മോശമായി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.