അഭയാര്‍ത്ഥികള്‍ കൂടുതലുമെത്തുന്നത് നോര്‍ത്തേണ്‍ അയര്‍ലണ്ടിലൂടെ

New Update
hghhygtfrd

ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴിയാണ് റിപ്പബ്ലിക്കിലേക്ക് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റം നടക്കുന്നതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കറുടെ വെളിപ്പെടുത്തല്‍. അതിര്‍ത്തികളില്‍ പരിശോധന ശക്തിപ്പെടുത്താന്‍ അയര്‍ലണ്ട് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

യൂറോപ്യന്‍ യൂണിയന് ചുറ്റുമുള്ള രാജ്യത്തിന്റെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുന്നതിന് യൂറോപ്യന്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പദ്ധതിയുണ്ടാക്കും. അന്താരാഷ്ട്ര സംരക്ഷണം തേടി അയര്‍ലണ്ടിലേക്ക് വരുന്ന മിക്കവരും യു കെ യും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ വഴിയുമാണെത്തുന്നത്. ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നില്ല- വരദ്കര്‍ പറഞ്ഞു.

തൊഴില്‍ പെര്‍മിറ്റുകളിലൂടെയും വിസകളിലൂടെയും നിയമപരമായി ഇവിടേയ്ക്ക് വരാം. അനധികൃതമായി അയര്‍ലണ്ടിലേക്ക് വരുന്നവരെ രാജ്യം പ്രോല്‍സാഹിപ്പിക്കില്ല. അനധികൃത യാത്രികരെ നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളില്‍ അടക്കം നിയന്ത്രണങ്ങളുണ്ടാകും. അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ എല്ലാവര്‍ക്കും താമസസൗകര്യം ഉറപ്പുനല്‍കാനാകില്ലെന്നും വരദ്കര്‍ വ്യക്തമാക്കി.

ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, യുദ്ധം എന്നീ പുഷ് ഫാക്ടേഴ്‌സാണ് യൂറോപ്പിലും യു എസിലും അനധികൃത കുടിയേറ്റം വര്‍ധിപ്പിക്കുന്നതെന്ന് ലിയോ വരദ്കര്‍ പറഞ്ഞു. എന്നിരുന്നാലും അയര്‍ലണ്ടിലേയ്ക്ക് ഇങ്ങനെയുള്ളവരെ ക്ഷണിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

refugees
Advertisment