/sathyam/media/media_files/Qvt1kjpcuiTax3gBnuyQ.jpg)
ടിപ്പറി : ടിപ്പററിയിലെ ഡണ്‍റമില്‍ അഭയാര്‍ഥി ഹോട്ടലില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ വികലാംഗനായ ഉക്രേനിയന്‍ പൗരന്‍ ഇവാന്‍ വോള്‍കോവി(65)നെ ജയിലിലടച്ചു. ക്രച്ചസിലാണ് വോള്‍ക്കോവ് കോടതിയില്‍ ഹാജരായത്. ഇദ്ദേഹത്തിന് വേണ്ടി ഇന്റര്‍പ്രെട്ടറാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. താല്‍ക്കാലിക അഭയാര്‍ത്ഥി എന്ന നിലയിലാണ് വോള്‍ക്കോവ് ഡണ്‍റമില്‍ താമസിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ അസര്‍ബൈജാന്‍ സ്വദേശിയായ ഷാമില്‍ നബ്ലേവിനെ(69) ആക്രമിച്ചത്.നബ്ലേവിനെ ടിപ്പറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ഇദ്ദേഹം മരിച്ചതായി ഗാര്‍ഡ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ 9.18നാണ് വോള്‍ക്കോവിനെ അറസ്റ്റ് ചെയ്തത്. രാത്രി 10 മണിയോടെ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. ആക്രമിച്ചില്ലെന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇയാളുടെ വിശദീകരണം.
‘ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്’, വീക്ക് ലി ഡിസ്സബിലിറ്റി പേയ്‌മെന്റ് സ്വീകരിക്കുന്നുണ്ടെന്നും വോള്‍ക്കോവ് കോടതിയില്‍ പറഞ്ഞു. വോള്‍ക്കോവിന് ആവശ്യമായ എല്ലാ വൈദ്യസഹായവും നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഇയാള്‍ക്ക് സൗജന്യ നിയമസഹായവും അനുവദിച്ചു.
പിന്നീട് നീന ജില്ലാ കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്.ജാമ്യം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് ഗാര്‍ഡ ഇന്‍സ്പെക്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്നും പിന്നീട് അത് നല്‍കുമെന്നും വോള്‍ക്കോവിന്റെ അഭിഭാഷകനായ ഫിലിപ്പ് ഇംഗ്ലീഷ് പറഞ്ഞു. നബ് ലേവിന്റെ മൃതദേഹം സ്വതന്ത്രമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് ജഡ്ജി കരോള്‍ ആനി കൂലിക്കന്‍ അനുമതി നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us