/sathyam/media/media_files/2026/02/14/ff-2026-02-14-04-07-42.jpg)
ഡബ്ലിൻ: സൂപ്പര്‍വാലുവിലും സെന്‍ട്രയിലും 82ലേറെ പേരുടെ ജോലികള്‍ നഷ്ടമായേക്കും.ഡബ്ലിന്‍, കോര്‍ക്ക്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ ധനകാര്യ, മാനവ വിഭവശേഷി വകുപ്പുകളിലെ ജീവനക്കാര്‍ക്കാകും ജോലി പോവുകയെന്ന് കമ്പനി സൂചിപ്പിച്ചു.സൂപ്പര്‍വാലുവിന്റെയും സെന്‍ട്രയുടെയും ഉടമസ്ഥതയിലുള്ള മസ്ഗ്രേവ് 82 ജോലിക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നത്.
ഈ മാറ്റം ഞങ്ങളുടെ ബ്രാന്‍ഡുകള്‍ക്കും ഉപഭോക്താക്കള്‍ക്കും അയര്‍ലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റികള്‍ക്കും മികച്ച സേവനം നല്‍കാനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഒരിക്കലും ജീവനക്കാരുടെ പ്രതിബദ്ധതയെയോ പ്രൊഫഷണലിസത്തെയോ പ്രതിഫലിപ്പിക്കുന്നതല്ലെന്നും കമ്പനി വ്യക്തമാക്കി.കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഐറിഷ് ദ്വീപില്‍ 12,000ത്തിലധികം പേര്‍ക്കാണ് മസ്‌ഗ്രേവ് ജോലി നല്‍കുന്നത്.കോര്‍ക്കിലാണ് ആസ്ഥാനം.സ്വമേധയാ പിരിഞ്ഞുപോകുന്നതിനുള്ള അവസരമാണ് ഒരുക്കയെന്നാണ് സൂചന.
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ കമ്പനിയാണ് മസ്‌ഗ്രേവ്.കഴിഞ്ഞ വര്‍ഷം 5.2 ബില്യണിലധികം യൂറോയായിരുന്നു വിറ്റുവരവ്.ഡേബ്രേക്ക്, മേസ്, ഫ്രാങ്ക് ആന്‍ഡ് ഹോണസ്റ്റ്, ഡോണിബ്രൂക്ക് ഫെയര്‍, സ്പാനിഷ് ശൃംഖലയായ ഡയല്‍പ്രിക്സ് എന്നിവയുള്‍പ്പെടെ 16 റീട്ടെയില്‍ ബ്രാന്‍ഡുകള്‍ മസ്ഗ്രേവില്‍ ഉള്‍പ്പെടുന്നു.
ഏറെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണിതെന്ന് കോര്‍ക്ക് സൗത്ത് സെന്‍ട്രലിലെ സിന്‍ ഫെയ്ന്‍ ടി ഡി ഡോണ്‍ചാദ് ഒ ലേരി അഭിപ്രായപ്പെട്ടു.കോര്‍ക്കിലെ പ്രധാന സ്ഥാപനമായ ഈ കമ്പനി കെട്ടിപ്പടുക്കുന്നതില്‍ തൊഴിലാളികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.സര്‍ക്കാര്‍ വകുപ്പുകള്‍ അവരാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ടി ഡി വ്യക്തമാക്കി.
തൊഴിലാളികളുമായി ചര്‍ച്ച നടത്തണമെന്ന് മസ്‌ഗ്രേവിനോട് ടി ഡി അഭ്യര്‍ത്ഥിച്ചു.എന്റര്‍പ്രൈസ് വകുപ്പുമായി ഇടപഴകി ജോലികള്‍ സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യണം.ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സാഹചര്യം ഉറപ്പാക്കാന്‍ കഴിയണം.ഇക്കാര്യങ്ങള്‍ക്കായി മസ്‌ഗ്രേവിനെ ബന്ധപ്പെട്ടെന്നും ടി ഡി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us