മുതുകാടും ടീമും അയർലണ്ടിൽ; മെഗാഷോ ‘മക്യൂബ് ’ ഈ ബുധനാഴ്ച ഡബ്ലിനിൽ!

New Update
Bbb

ഡബ്ലിൻ: യു.കെയിലെ വിവിധ വേദികളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ ദൃശ്യശ്രവ്യ വിരുന്നൊരുക്കി നിറഞ്ഞ കൈയ്യടി നേടിയ ശേഷം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും സംഘവും അയർലണ്ടിലെത്തി. ‘ ലെ ദിവാണോ -യും മാസ്സ് ഇവന്റ്‌സും’ ചേർന്ന് അവതരിപ്പിക്കുന്ന മെഗാ സംഗീത മാജിക്ക് ഷോ – ‘മക്യൂബ് ’ ഈ ബുധനാഴ്ച (ഒക്ടോബർ 29) ഡബ്ലിനിലും വ്യാഴാഴ്ച (ഒക്ടോബർ 30) ലീമെറിക്കിലും അരങ്ങേറും.

Advertisment

 വലിയ ലക്ഷ്യം, കുറഞ്ഞ ടിക്കറ്റ് നിരക്കിൽ

‘പാലാ പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ ഷോകളിലൂടെ സിനിമയിലെത്തിയ ശ്വേതാ അശോക്, പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിനിൽ ഒരുക്കി ആരാധകരെ നേടിയ വിഷ്ണു അശോക് എന്നിവരാണ് മുതുകാട് ഷോയുടെ പ്രധാന ആകർഷണങ്ങൾ.

മികച്ച കലാപ്രകടനങ്ങൾക്കപ്പുറം, ഈ ഷോയുടെ ടിക്കറ്റ് വരുമാനം ഒരു വലിയ സാമൂഹിക ലക്ഷ്യത്തിനായി വിനിയോഗിക്കപ്പെടുന്നു എന്ന പ്രത്യേകതയുണ്ട്. നൂറ് കോടി രൂപ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന, മുതുകാടിന്റെ സ്വപ്ന പദ്ധതിയായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥമാണ് ഈ മെഗാ ഷോ – മക്യൂബ് (മാജിക്‌, Melody, മിഷൻ) നടത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ, ഒരു വലിയ സാമൂഹ്യ ലക്ഷ്യത്തിനുവേണ്ടിയുള്ള ഈ ഉദ്യമത്തിൽ പങ്കാളിയാകാനുള്ള മികച്ച അവസരം കൂടിയാണിത്.

തിയതിയും വേദിയും: 

ഡബ്ലിൻ ഒക്ടോബർ 29, ബുധനാഴ്ച വൈകിട്ട് 6 മണി സയന്റോളജി കമ്മ്യൂണിറ്റി സെന്റർലീമെറിക്ക് ഒക്ടോബർ 30, വ്യാഴാഴ്ച വൈകിട്ട് 6 മണി ന്യൂപോർട്ട് കമ്മ്യൂണിറ്റി സെന്റർ

ഒരു മികച്ച വിനോദത്തിനപ്പുറം, ഒരു മഹത്തായ ഉദ്യമത്തിന്റെ ഭാഗമാകാനും കുടുംബസമേതം എത്തി ഈ സദുദ്യമത്തിൽ പങ്കുചേരാനും സംഘാടകർ ഏവരെയും സ്വാഗതം ചെയ്യുന്നു.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ: https://www.ticket4u.ie/events/magic-and-music-with-a-mission-mcube-dublin

Advertisment