അയർലണ്ടിലെ സീറോ മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ദേശീയ കൺവൻഷൻ സെപ്റ്റംബർ 27 -ന് കനോക്കിൽ

New Update
Vvc

അയർലണ്ടിലെ സീറോ മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ദേശീയ കൺവൻഷൻ 2025 സെപ്റ്റംബർ 27 ശനിയാഴ്ച ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽ നടത്തപ്പെടുന്നു.

Advertisment

അയർലണ്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകൃതമായിട്ട് 17 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് ആദ്യ ദേശീയ കൺവൻഷന് വേദിയൊരുങ്ങുന്നത്. ഇതിനോട് ചേർന്ന് 95ആം പുനരൈക്യ വാർഷികാഘോഷവും നടത്തപ്പെടുന്നു.’പിൽഗ്രിമ്സ് ഓഫ് ഹോപ്പ് ’ എന്നതായിരിക്കും ഈ വർഷത്തെ ചിന്താ വിഷയം.

വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷിണം കുടുംബസംഗമം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. അയർലണ്ടിലുള്ള എല്ലാ മലങ്കര കുടുംബങ്ങളുടെയും കൂടിവരവായിട്ടാണ് ഈ വർഷം മുതൽ പരിപാടി ക്രമീകരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment