/sathyam/media/media_files/2025/12/15/g-2025-12-15-03-46-04.jpg)
ഡബ്ലിന്‍: പുതിയ ട്രെയിന്‍ ടൈംടേബിളുകള്‍ ഞായറാഴ്ച മുതല്‍ രാജ്യത്താകെ പ്രാബല്യത്തില്‍ വരും.പുതിയ മാറ്റങ്ങള്‍ പരിശോധിക്കണമെന്ന് ഐറിഷ് റെയില്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു.ഡാര്‍ട്ടിലും മറ്റ് മേഖലകളിലും സെപ്തംബറില്‍ അവതരിപ്പിച്ച പ്രത്യേക ശരത്കാല ടൈംടേബിള്‍ അവസാനിപ്പിച്ചാണ് പഴയ സമയങ്ങളിലേക്ക് മടങ്ങുകയെന്ന് ഐറിഷ് റെയില്‍ അറിയിച്ചു.
കോര്‍ക്ക് വഴി മാലോയ്ക്കും കോബ്/മിഡില്‍ട്ടണിനും ഇടയിലെ പീക്ക്-ടൈം ഡയറക്ട് സര്‍വീസുകളിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുന്നത്. ഈ വര്‍ഷമാദ്യം തുറന്ന കെന്റ് സ്റ്റേഷനിലെ പുതിയ പ്ലാറ്റ്‌ഫോം ആറും ഉപയോഗിക്കും.ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളിലുള്‍പ്പെടെ വിവിധ റൂട്ടുകളില്‍ ചെറിയ സമയ മാറ്റങ്ങളുണ്ട്.
ഡബ്ലിനിനും കോര്‍ക്കിനുമിടയിലെ റൂട്ടുകളിലെ ചില ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളിലും പോര്‍ട്ട്‌ലീഷ് , വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക്, ട്രെലി, ഗോള്‍വേ, വെസ്റ്റ്‌പോര്‍ട്ട്, മെയ്‌നൂത്ത്, ലോങ്‌ഫോര്‍ഡ് എന്നിവയ്ക്കിടയിലുള്ള റൂട്ടുകളിലും ഗോള്‍വേയ്ക്കും ലിമെറിക്കിനും ഇടയിലുള്ള സര്‍വീസുകളിലും വാരാന്ത്യത്തില്‍ പുതുക്കിയ സമയക്രമം വരും.
പൂര്‍ണ്ണ ടൈംടേബിളുകള്‍ ഐറിഷ്റെയില്‍, ലാണ്‍റോഡ് ഏറാന്‍ ആപ്പിലും ലഭ്യമാണ്.കെന്റ് സ്റ്റേഷനിലെ പുതിയ പ്ലാറ്റ്‌ഫോം ആറ് കൂടുതലായി ഉപയോഗിക്കുന്നതിലൂടെ കോര്‍ക്കിലെ ക്രോസ്-സിറ്റി കണക്ഷനുകള്‍ മെച്ചപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി.നെറ്റ്വര്‍ക്കിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് കോര്‍ക്ക് ഏരിയ കമ്മ്യൂട്ടര്‍ റെയില്‍ പ്രോഗ്രാമിന് കീഴില്‍ പുതിയ പ്ലാറ്റ്‌ഫോം വന്നത്.
മിഡില്‍ട്ടണിലേക്കുള്ള സര്‍വീസുകള്‍ക്കായി ഇരട്ട-ട്രാക്ക് ജോലികളും കോര്‍ക്ക് ഏരിയയുടെ റീ-സിഗ്നലിംഗും നടക്കുകയാണ്. കോര്‍ക്ക് റെയില്‍ ശൃംഖലയ്ക്ക് 10 മിനിറ്റ് സര്‍വീസ് ഫ്രീക്വന്‍സി സുഗമമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ പദ്ധതികളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് ഐറിഷ് റെയില്‍ വിശദീകരിച്ചു.
.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us