അയര്‍ലണ്ടില്‍ പുതിയ ഫാമിലി റീയൂണിഫിക്കേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ചു.

New Update
R

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ ഫാമിലി റീയൂണിഫിക്കേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ചു. 2016 ല്‍ പ്രഖ്യാപിച്ച പോളിസിയാണ് ഇപ്പോള്‍ പൊളിച്ചെഴുതുന്നത്.എങ്കിലും കാര്യമായ മാറ്റം പോളിസിയില്‍ ഇല്ല.

Advertisment

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്മാര്‍ അടക്കമുള്ള എല്ലാ ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകാരും C കാറ്റഗറിയിലേയ്ക്ക് മാറും. സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ട ഇന്‍കം ത്രഷ് ഹോഡില്‍ മാറ്റമില്ല. €30,000 യൂറോ മൊത്ത വരുമാനം (ഗ്രോസ ഇൻകം) ഉണ്ടായിരിക്കണം,

മൈനര്‍ കുട്ടികള്‍ക്ക് വിസ ലഭ്യമാകണമെങ്കില്‍ സി സ്‌പോണ്‍സര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം നിലവില്‍ ഉണ്ടായിരുന്ന അതെ വരുമാനം വർക്കിംഗ്‌ ഫാമിലി പേയ്‌മെന്റ്  ത്രഷ് ഹോള്‍ഡ് തന്നെ നിലനിര്‍ത്തിയാല്‍ മതി. 2026 ജനുവരി മുതല്‍ ഇത് വര്‍ധിച്ചേക്കും 16 – 18 വയസ് പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്ക് ഫാമിലി റീയൂണിഫികേഷനില്‍ വിസ ലഭിച്ചാല്‍ അവര്‍ക്ക് 1ജി വിസ ലഭിക്കും. ജോലി ചെയ്യാനുള്ള അനുമതി.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്മാര്‍ അടക്കമുള്ള ജനറല്‍ വര്‍ക്ക് പെര്‍മിറ്റുകാര്‍ക്ക് 12 മാസത്തെ വെയിറ്റിങ് പീരിയഡ് നിലനില്‍ക്കുമെങ്കിലും ഒരു വര്‍ഷത്തെ മാത്രം ഇന്‍കം കാണിച്ചാല്‍ മതി. അതായത്,നിങ്ങളുടെ സ്പൗസിനെ മാത്രം കൊണ്ടുവന്നാല്‍ മതിയെങ്കില്‍ , 30000 യൂറോയുടെ വരുമാനം 12 മാസത്തിനുള്ളില്‍ ഉറപ്പുവരുത്തിയാല്‍ മതി. നേരത്തെ 2 വര്‍ഷത്തെ വരുമാനം ,അപേക്ഷയില്‍ കാണിക്കേണ്ടതുണ്ടായിരുന്നു.

ക്രിട്ടിക്കൽ സ്‌കിൽ വിസക്കാർക്ക് , അനുമതി ലഭിക്കുന്ന ഉടൻ തന്നെ സ്പൗസും,മൈനർ കുട്ടികളും ഉൾപ്പെടെയുള്ളവരെ കൂടെ കൂട്ടാം.

മാതാപിതാക്കളെയും ,മുതിർന്ന കുട്ടികളെയും സ്‌പോൺസർ ചെയ്യാം

മാതാപിതാക്കളെയോ ,മറ്റ് പ്രായപൂർത്തിയായ ആശ്രിതരെയോ അയർലണ്ടിൽ കൂടെ താമസിപ്പിക്കുന്നതിന് യഥാക്രമം ഒരാൾക്ക് 92,789 യൂറോ 2 പേർക്ക് 125,390 യൂറോ , 3 പേർക്ക് 157,992 എന്നിങ്ങനെ സ്പോൺസർക്ക് വരുമാനം ഉണ്ടായിരിക്കണം

Advertisment