ഇ യുവിനുള്ളില്‍ പുതിയ കൂറുമുന്നണി…നേതൃനിരയില്‍ പോളണ്ടും ജര്‍മ്മനിയും

New Update
C

വാര്‍സോ: യൂറോപ്പിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുക്കണമെന്ന് തിങ്കളാഴ്ച വാര്‍സോയില്‍ ചേര്‍ന്ന ജര്‍മ്മനിയുടെയും പോളണ്ടിന്റെയും ധനമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം. യു എസ്, ചൈന തുടങ്ങിയ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂഖണ്ഡത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണെന്ന് ഇരു രാജ്യങ്ങളുടെയും ധനമന്ത്രിമാര്‍ വിലയിരുത്തി.

Advertisment

ഇയുവിലെ പുതിയ കൂറുമുന്നണിയായാണ് ഇപ്പോഴത്തെ കൂട്ടുകെട്ടിനെ നിരീക്ഷിക്കപ്പെടുന്നത്. ഇ യുവില്‍ അഡ് ഹോക്ക് സഖ്യങ്ങള്‍ രൂപീകരിക്കുകയെന്ന ആശയം വളരെക്കാലമായുണ്ട്. 27 അംഗരാജ്യങ്ങളുടെയും സമ്മതമില്ലാതെ തന്നെ ഇ യു രാജ്യങ്ങള്‍ക്ക് പദ്ധതികള്‍ പിന്തുടരാന്‍ ഇത് കാരണമാകും. യൂറോ കറന്‍സി ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികളില്‍ ഇത് ഇതിനകം പ്രയോഗിച്ചിരുന്നു.

റഷ്യയില്‍ നിന്നുള്ള സുരക്ഷാ ഭീഷണികള്‍, ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര, ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍, ബീജിംഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ താരതമ്യേന ദുര്‍ബലമായ സമ്പദ്വ്യവസ്ഥ യൂറോപ്പിന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും യോഗം അഭിപ്രായപ്പെട്ടു.

യൂറോപ്പിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കേണ്ടതുണ്ടെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സലറും ധനമന്ത്രിയുമായ ലാര്‍സ് ക്ലിംഗ്ബെയിലുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പോളിഷ് ധനമന്ത്രി ആന്‍ഡ്രെജ് ഡൊമാന്‍സ്‌കി അറിയിച്ചു.യൂറോപ്പിനെ നിയന്ത്രണ ശക്തിയെന്നതിലുപരി സാമ്പത്തിക ശക്തിയായി തിരികെ കൊണ്ടുവരുന്ന സാമ്പത്തിക നയങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അറ്റ്ലാന്റിക് സമുദ്ര ബന്ധത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ചും ക്ലിംഗ്ബെയില്‍ സംസാരിച്ചു.ഈ ഘട്ടത്തില്‍ യൂറോപ്പിനെ ശക്തിപ്പെടുത്താനും മുന്നോട്ട് നയിക്കാനും ശ്രമിക്കേണ്ടതുണ്ടെന്ന് ക്ലിംഗ്ബെയില്‍ അറിയിച്ചു. അധികാരമേറ്റതിനുശേഷം പോളണ്ടിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിലാണ് ഇദ്ദേഹം വാര്‍സയിലെത്തിയത്..

ഫാസ്റ്റും സ്മാര്‍ട്ടുമായ, സങ്കീര്‍ണ്ണതകളെ നേരിടാന്‍ പ്രാപ്തിയുമുള്ള യൂറോപ്യന്‍ യൂണിയനാണ് ലക്ഷ്യമെന്നും ക്ലിംഗ്ബെയില്‍ അറിയിച്ചു.യൂറോപ്യന്‍ യൂണിയന്റെ സങ്കീര്‍ണ്ണമായ തീരുമാനമെടുക്കല്‍ പ്രക്രിയ മൂലം സ്തംഭിച്ച പദ്ധതികള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ഇവര്‍ ചര്‍ച്ച ചെയ്തു.

യൂറോപ്യന്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കുക, വേഗത കൈവരിക്കുക, കമ്മീഷനോട് ഇത് ആവശ്യപ്പെടുക എന്നിവയാണ് സ്വയം ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ആഴ്ചത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ ക്ലിംഗ്ബെയില്‍ വ്യക്തമാക്കിയിരുന്നു.ഇത് ആദ്യ മീറ്റിംഗാണെന്നും ബ്രസ്സല്‍സില്‍ ഉടന്‍ തന്നെ മറ്റൊരു മീറ്റിംഗ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ ഫോര്‍മാറ്റില്‍ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചല്ല യൂറോഗ്രൂപ്പില്‍ നമ്മുടെ തീരുമാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ പൊതുവായ നിലപാടുകള്‍ കണ്ടെത്തുന്നതാണ് ആവശ്യം,യൂറോ സോണ്‍ ധനമന്ത്രിമാരുടെ ഫോറത്തെ പരാമര്‍ശിച്ചുകൊണ്ട് ക്ലിംഗ്ബെയില്‍ പറഞ്ഞു.

Advertisment