New Update
/sathyam/media/media_files/2025/04/17/hoNPr5IykdZEPUiqgcaR.jpg)
കോ മയോയില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 170 ജോലി ഒഴിവുകള്‍. വെസ്റ്റപ്പോർട്ട് എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ദി ഗ്രെയ്‌സ് ഹോട്ടല്‍ 2026-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷ.
Advertisment
300 വര്‍ഷം പഴക്കമുള്ള വെസ്റ്റപ്പോർട്ട് ഹൌസിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് ദി ഗ്രെയ്‌സ്ഹോ ട്ടൽ നിര്‍മ്മിക്കുന്നത്. 430 ഏക്കറുള്ള വെസ്റ്റപ്പോർട്ട് എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ലക്ഷ്വറി ഹോട്ടലില്‍ സീസണല്‍ ഭക്ഷണങ്ങള്‍, പ്രാദേശിക രുചികള്‍ എന്നവയെല്ലാം ലഭ്യമാകും. ഒപ്പം സ്പായും ഉണ്ടാകും. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിവാഹാഘോഷങ്ങള്‍ നടത്താനുള്ള സൗകര്യവുമുണ്ടാകും.
2026-ലെ വസന്തകാലത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദി ഗ്രെയ്‌സ്ജ നറല്‍ മാനേജര്‍ സിരൻ റെയ്ടി പറഞ്ഞു. 129 റൂമുകളാണ് ഹോട്ടലില്‍ ഉണ്ടാകുക.
വെബ്‌സൈറ്റ്: https://www.thegrace.ie/contact/
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us