/sathyam/media/media_files/eLP2IjrJB8BFmfTq4bnO.jpg)
ഡബ്ലിന്‍ : ട്രെയിന്‍ വൈകുന്നതു മൂലം യാത്രയ്ക്ക് തടസ്സമുണ്ടായാല്‍ ടിക്കറ്റ് നിരക്ക് പൂര്‍ണ്ണമായും റീഫണ്ട് ചെയ്യുന്നതിന് അയര്‍ലണ്ടില്‍ നിയമം വരുന്നു. ട്രെയിന്‍ വൈകുന്ന സമയം ദൈര്‍ഘ്യം അനുസരിച്ചാകും റീഫണ്ട് അനുവദിക്കുക.
ഒരു മണിക്കൂറിലേറെ വൈകുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതിനുള്ള സംവിധാനമാണ് പുതിയ ഇംപ്രോവ്ഡ് റെയില്‍ പാസഞ്ചര്‍ ബില്‍ വിഭാവനം ചെയ്യുന്നത്. ട്രെയിന്‍ 20 മുതല്‍ 39 മിനിറ്റ് വരെ കാലതാമസമുണ്ടായാല്‍ 25 ശതമാനവും 40 മുതല്‍ 59 മിനിറ്റ് വൈകിയാല്‍ 50 ശതമാനവും റീഫണ്ട് ലഭിക്കുമെന്ന് ഫിനഗേലിന്റെ സെനറ്റര്‍ ജോണ്‍ മക് ഗഹോണ്‍ കൊണ്ടുവന്ന ബില്‍ നിര്‍ദ്ദേശിക്കുന്നു.
ട്രെയിനുകള്‍ വൈകുന്നുവെന്നത് സാധാരണയായി യാത്രക്കാരില്‍ നിന്ന് കേള്‍ക്കുന്ന പരാതിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.ഐറിഷ് റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ പുതിയ നിയമം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൊതുഗതാഗതത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഈ നിയമമെന്ന് സെനറ്റര്‍ പറഞ്ഞു.ഇത് സ്വീകാര്യമല്ല.ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും അവസാനിപ്പിക്കുന്നതിന് നടപടികളുണ്ടാകണം.
”പൊതുഗതാഗത സംവിധാനം മെച്ചപ്പെടണം. അതിന് പ്രഖ്യാപിത ഷെഡ്യൂള്‍ അനുസരിച്ച്, ട്രെയിനുകള്‍ കൃത്യസമയത്ത് ഓടുന്നുവെന്ന് ഉറപ്പാക്കണം. ഇത് യാത്രക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കും. അതിന് വിരുദ്ധമായി കാര്യങ്ങള്‍ നീങ്ങിയാല്‍ യാത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കേണ്ടിവരും” സെനറ്റര്‍ വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us