ഗാൽവേ സിറോ മലബാർ സഭക്ക് പുതിയ അൽമായ നേതൃത്വം

New Update
Hujn

ഗാൽവേ സിറോ മലബാർ സഭയുടെ പുതിയ ആത്മായ നേതൃത്വം ചുമതലയേറ്റു. സിറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫ.ജോസഫ് ഒലിയേക്കാട്ടിൽ വിശുദ്ധ കുർബാനക്ക് ശേഷം സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഗാൽവേ സിറോ മലബാർ സഭയുടെ ചാപ്ലിൻ ഫ. ഫിലിപ്പ് പെരുനാട്ടിന്റെ അധ്യക്ഷ യത്തിൽ കൂടിയ കമ്മിറ്റി യോഗത്തിലാണ് 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പതിനൊന്നു യുണിറ്റു പ്രാർത്ഥന കൂട്ടായ്മയുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.

Advertisment

പുതിയ ഭാരവാഹികളായി ശ്രീ. അനിൽ ജേക്കബ്, ശ്രീമതി. ഐസി ജോസ് എന്നിവരെ ട്രസ്റ്റിമാരായും ശ്രീ. മാത്യൂസ് ജോസഫ് സെക്രട്ടറി ആയും ശ്രീ. വിൽസൺ തന്നെ ഒറ്റപ്ലാവനെ പി. ആർ. ഓ. ആയും തിരഞ്ഞെടുത്തു. ശ്രീ. ജോബി ജോർജ്, ശ്രീമതി ഐസി ജോസ്, ശ്രീ. സാജു സേവിയർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ സേവനങ്ങൾക്ക് നന്ദിയും പറഞ്ഞു.

Advertisment