അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടി : ഓഫീസ് കെട്ടിടങ്ങളെ ഭവന സമുച്ചയങ്ങളാക്കും

New Update
shdvbahbcandbajb

അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധിക്കുള്ള പരിഹാരമായി ,രാജ്യത്തെങ്ങും ഒഴിഞ്ഞുകിടക്കുന്ന നൂറുകണക്കിന് ഓഫീസ് ബ്ലോക്കുകളെ വീടുകളാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമായി.

Advertisment

പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള സര്‍വേ ആരംഭിക്കാനും,അനന്തര നടപടികള്‍ക്ക് രൂപം നല്‍കാനും ഒരു ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്രൂപ്പ് രൂപീകരിക്കും. ഹൗസിംഗ് മന്ത്രി ഡാരാ ഒബ്രിയന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് എന്റര്‍പ്രൈസ് വകുപ്പ് പുതിയ നടപടികളിലേക്ക് കടന്നത്.

പുതിയ കെട്ടിടങ്ങളുടെ അമിതമായ തോതിലുള്ള നിര്‍മ്മാണം വരുന്നതോടെ ,ഓഫീസ് ഇടങ്ങള്‍ വീണ്ടും ഒഴിവായി കിടക്കുന്നതിനെതിരെ ഈ വര്‍ഷമാദ്യം സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഡബ്ലിനില്‍ മാത്രം ആകെയുള്ള ഓഫീസ് കെട്ടിടങ്ങളില്‍ 10.9 ശതമാനം ഒഴിഞ്ഞുകിടക്കുകയാണ്..

പാര്‍പ്പിട പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഒഴിഞ്ഞുകിടക്കുന്ന ഓഫീസ് ബ്ലോക്കുകള്‍ ഭവന നിര്‍മ്മാണത്തിനായി പുനര്‍നിര്‍മ്മിക്കുവാനാണ് സര്‍ക്കാരിന്റെ പദ്ധതി.

ഇത്തരം നടപടികള്‍ പ്രായോഗികമാണെന്നും തീര്‍ച്ചയായും ഗൗരവമായി കാണേണ്ട കാര്യമാണെന്നും യുസിഡിയുടെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പോളിസിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഓര്‍ല ഹെഗാര്‍ട്ടി പറഞ്ഞു:

സാന്‍ഡി ഫോര്‍ഡില്‍ 110 അപ്പാര്‍ട്ട്‌മെന്റുകള്‍

സൗത്ത് ഡബ്ലിനില്‍ വര്‍ഷങ്ങളായി പണി പൂര്‍ത്തിയാക്കാതെ പൊളിഞ്ഞു കിടക്കുന്ന സാന്‍ഡിഫോര്‍ഡിലെ 14 നിലകളുള്ള സെന്റിനല്‍ ടവര്‍ പുനരുദ്ധരിക്കാനുള്ള പദ്ധതിയടക്കം, രാജ്യത്തെമ്പാടും നൂറുകണക്കിന് വ്യാപാര സെന്ററുകള്‍ വീടുകളായി പുനര്‍ നിര്‍മ്മിക്കുന്നതോടെ ഭവനപ്രതിസന്ധി പരിഹരിക്കാമെന്ന് വിദഗ്ദര്‍ കരുതുന്നു.

15 വര്‍ഷമായി പണി പൂര്‍ത്തീകരിക്കാതെ, പ്രേതഭവനം പോലെ തുടരുന്ന സാന്‍ഡിഫോര്‍ഡിലെ 14 നിലകളുള്ള കെട്ടിടം പുനര്‍നിര്‍മ്മിക്കാനുള്ള പ്ലാനിംഗ് അപേക്ഷ ഡണ്‍ലേരി- റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സിലില്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു.

സൗത്ത് ഡബ്ലിന്‍ മേഖലയിലെ ഏറ്റവും ഉയരം കൂടിയ ഓഫീസ് കെട്ടിടങ്ങളിലൊന്നായ സെന്റിനല്‍ ടവര്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കാക്കി മാറ്റാനുള്ള അനുമതിയാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 14 നിലകളുള്ള ടവറില്‍ 110 അപ്പാര്‍ട്ട്മെന്റുകളാവും ഉണ്ടാവുക. പകുതിയിലധികം 2 ബെഡ് റൂം അപ്പാര്‍ട്ട്മെന്റുകളും 22 സിംഗിള്‍ ബെഡ് അപ്പാര്‍ട്‌മെന്റും, 28 ത്രീ ബെഡ് റൂം അപ്പാര്‍ട്‌മെന്റുകളും ആയിരിക്കും.

Advertisment