/sathyam/media/media_files/2025/11/27/b-2025-11-27-04-35-08.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടിയുമായി പുതിയ കുടിയേറ്റനയം ഇന്ന് മന്ത്രിസഭയുടെ മുന്നിലെത്തും.
ജസ്റ്റീസ് -ആഭ്യന്തരകാര്യ മന്ത്രി ജിം ഒ’കാലഹാന്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പുതിയ കുടിയേറ്റനയം അയര്‍ലണ്ടിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കൂടുതല്‍ കടുപ്പിക്കുന്നതും, ഫാമിലി റീ യൂണിഫിക്കേഷനുള്ള അവസരങ്ങള്‍ പഴയതിനെക്കാള്‍ പരിമിതമാക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.
ഫാമിലി റീ യൂണിഫിക്കേഷന്‍
സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം, ഫാമിലി റീ യൂണിഫിക്കേഷനു വേണ്ട വരുമാന (ത്രഷ് ഹോള്‍ഡ് ) മാനദണ്ഡങ്ങള്‍, യോഗ്യതയ്ക്ക് വേണ്ടിയുള്ള താമസകാലാവധി, സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധനകള്‍ എന്നിവയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും പരിശോധനയും നിശ്ചയിക്കപ്പെടാനാണ് സാധ്യത.കുറഞ്ഞ ഇന്‍കം ത്രഷ്‌ഹോള്‍ഡ് ഏര്‍പ്പെടുത്തിയാല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ അടക്കമുള്ള ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകാര്‍ക്ക് അത് ദോഷകരമായി ബാധിച്ചേക്കും.
ഈ മാറ്റങ്ങള്‍ നടപ്പിലായാല്‍ ഫാമിലി റീ യൂണിഫിക്കേഷന്‍ അടിസ്ഥാനത്തില്‍ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കുറയാമെന്നു കരുതപ്പെടുന്നു. ജനറല്‍ എംപ്ലോയ്മെന്റ് വിസയുള്ളവരുടെ ഫാമിലി റീ യൂണിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ 2024 ല്‍ ഏകദേശം 22,000 പേര്‍ എത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍, രാജ്യത്ത് എത്തുന്ന ആകെ ആളുകളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറയ്ക്കും.
ഇംഗ്‌ളീഷ് ഭാഷാ പഠനത്തിനായി അയര്‍ലണ്ടിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വെട്ടിച്ചുരുക്കും.പ്രധാനമായും ബ്രസീല്‍ അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയാണ് ഇത് ബാധിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us