/sathyam/media/media_files/2026/02/07/f-2026-02-07-03-42-34.jpg)
ഡബ്ലിന്‍: അടുത്ത മാസം നടപ്പാക്കുമെന്ന് കരുതുന്ന പുതിയ വാടക നിയമങ്ങള്‍ സര്‍വ്വത്രം കുഴപ്പം പിടിച്ചതാണെന്നു ചൂണ്ടിക്കാട്ടുന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ വീണ്ടും. അപകടത്തിലേയ്ക്കാണ് പുതിയ ബില്‍ രാജ്യത്തെ എത്തിക്കുകയെന്ന് തുടര്‍ച്ചയായി പ്രതിപക്ഷവും വിവിധ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കി വരികയാണ്. അതിനെ അവഗണിച്ച് ബില്‍ ഭവനവിപണിയില്‍ വിപ്ലവം കൊണ്ടുവരുമെന്ന് നിലപാടുമായി സര്‍ക്കാരും മുന്നോട്ടു പോവുകയാണ്.
വാടക ഉയര്‍ത്തുന്നതും കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതും വാടകക്കാരെ വഴിയാധാരമാക്കുന്നതുമാണ് സര്‍ക്കാരിന്റെ പുതിയ നിയമമെന്ന് മെയ്‌നൂത്ത് സര്‍വകലാശാലയും കമ്മ്യൂണിറ്റി ആക്ഷന്‍ ടെനന്റ്‌സ് യൂണിയനും ചേര്‍ന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇ പി എ) റിപ്പോര്‍ട്ട് പറയുന്നു
പുതിയ വാടക സമ്മര്‍ദ്ദ മേഖലാ നിയമനിര്‍മ്മാണം വാടകയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിപ്പിക്കുമെന്നും കോര്‍പ്പറേറ്റ് ഭൂവുടമകളുടെ വാടകക്കാരുടെ ഭവന സാഹചര്യങ്ങള്‍ മോശമാക്കുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.സ്വകാര്യ വാടക മേഖലയിലെ വീടുകളിലെ ഊര്‍ജ്ജ കാര്യക്ഷമത താരതമ്യേന മോശമാണെന്ന് ഇ പി എ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജസ്റ്റ് ഹൗസിംഗ് പ്രോജക്റ്റിന്റെ ഭാഗമായ മെയ്‌നൂത്ത് സര്‍വകലാശാല ഗവേഷണം വെളിപ്പെടുത്തുന്നു.
വാടക നിയന്ത്രണങ്ങള്‍ അയവുവരുത്തുന്നത് അധിക നിക്ഷേപം ക്ഷണിച്ചുവരുത്തുമെന്നും സ്വത്തുക്കള്‍ നവീകരിക്കുന്നതിന് ഭൂവുടമകളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന്മാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ നിയമത്തിന് വിപരീത അനുഭവമാകും ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഭൂവുടമകള്‍ക്ക് ആറ് വര്‍ഷം കൂടുമ്പോള്‍ അവരുടെ വാടക മാര്‍ക്കറ്റ് നിരക്കുകളിലേക്ക് പുനക്രമീകരിക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം മന്ത്രിസഭ ഔദ്യോഗികമായി കഴിഞ്ഞയാഴ്ചയാണ് അംഗീകരിച്ചത്.
വാടക വര്‍ദ്ധിപ്പിക്കുന്നതിനായി വാടകക്കാരെ കുടിയിറക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ഭൂവുടമകളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിയമമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.പുതിയ വാടക സമ്മര്‍ദ്ദ മേഖല കൂടുതല്‍ ചൂഷണത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിന്റെ രചയിതാവ് ഡോ. ഫിയാദ് ട്യൂബ്രിഡി പറയുന്നു.
റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് കേസ് ഫയലുകളില്‍ നിന്നുള്ള ഗവേഷണത്തിന്റെയും കോര്‍പ്പറേറ്റ് ലാന്‍ഡ്ലോര്‍ഡുകളുടെ വിവിധ ഡസന്‍ വാടകക്കാരില്‍ നിന്നുള്ള സര്‍വേ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ മോശം വീടുകളുടെ നിരവധി ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. എ അല്ലെങ്കില്‍ ബി എനര്‍ജി റേറ്റഡ് വാടക വീടുകളുടെ എണ്ണവും കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വാടകയ്ക്ക് എടുത്ത പ്രോപ്പര്‍ട്ടികള്‍ക്കുള്ള മിനിമം എനര്‍ജി കാര്യക്ഷമത റേറ്റിംഗ്, കുടിയൊഴിപ്പിക്കലിനെതിരെ ശരിയായ സംരക്ഷണം എന്നിവ പോലുള്ള അടിസ്ഥാന മിനിമം മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് വ്യക്തവും നന്നായി നടപ്പിലാക്കിയതുമായ നിയമനിര്‍മ്മാണമാണ് നമുക്ക് വേണ്ടതെന്നും ഡോ. ഫിയാദ് ട്യൂബ്രിഡി വെളിപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us