കാൽനട യാത്രക്കാർക്കും, സൈക്കിൾ യാത്രികർക്കും മാത്രമായി ഡബ്ലിനിൽ പുതിയ റോഡ്; ഉദ്‌ഘാടനം നിർവ്വഹിച്ച് മേയറും മന്ത്രിയും

New Update
Fdyhj

നോർത്ത് ഡബ്ലിനിൽ 3 കി. മീ ദൂരത്തിലുള്ള പുതിയ സൈക്കിൾ, കാൽനട യാത്ര റോഡ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ചയാണ് ഫിൻ ഗാൾ മേയർ ബ്രിയൻ എംസിഡോണഘ, ഗതാഗത മന്ത്രി ഡാർരാഗ് ഒ ’ബ്രിൻ എന്നിവർ റോഡ് ജനങ്ങൾക്ക് സമർപ്പിച്ചത്.

Advertisment

Balbriggan-ൽ 2023- ൽ ആരംഭിച്ച റോഡ് നിർമ്മാണത്തിന് 16 മില്യൺ യൂറോ ആണ് ചെലവ്. നല്ല രീതിയില്‍ ലൈറ്റിങ് ചെയ്തിരിക്കുന്ന റോഡിലൂടെ സുരക്ഷിതമായി നടക്കാനും, സൈക്കിള്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനും സാധിക്കും. വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്കും സൗകര്യപ്രദമാണ്..

13 സുരക്ഷിതമായ ക്രോസിങ് പോയിന്റുകള്‍, വീതിയേറിയ സൈക്കിള്‍ ട്രാക്കുകള്‍, വിസ്താരമുള്ള നടപ്പാത, പുതിയ സീബ്രാ, ടൂക്കണ്‍ ക്രോസിങ്ങുകള്‍, ഷെയേര്‍ഡ് സൈക്ലിങ് സ്‌പേസ് വ്യക്തമാക്കുന്ന റോഡ് മാര്‍ക്കിങ്ങുകള്‍ മുതലായവയാണ് റോഡിന്റെ മറ്റ് പ്രത്യേകതകള്‍.

സെന്റ് മോളാക ’സ് എസ് എൻ എസ്, ലോറിറ്റോ സെക്കന്ററി സ്കൂൾ, ബല്ബ്രിഗ്ഗം കമ്മ്യൂണിറ്റി കോളേജ്, ബ്രേക്കൻ എഡ്യൂക്കേറ്റ ടുഗെതർ എൻ എസ്, അർദ്ജില്ലൻ കമ്മ്യൂണിറ്റി കോളേജ്, ഗാൽസ്കോയിൽ ഭായിലെ ബ്രിങ്ങ് മുതലായ സ്ഥലങ്ങളുടെ സമീപത്തുകൂടെയാണ് പുതിയ റോഡ് കടന്നുപോകുന്നത്.

Advertisment