അയര്‍ലണ്ടില്‍ പുതിയ തൊഴില്‍ കള്‍ച്ചര്‍, ഫാഷനാവുന്ന മൈക്രോ-റിട്ടയര്‍മെന്റ്

New Update
T

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ പുതിയ തൊഴില്‍ മേഖലയില്‍ മൈക്രോ-റിട്ടയര്‍മെന്റ് ഫാഷനാകുന്നു. ജനറേഷന്‍ ഇസഡും മില്ലേനിയലുകള്‍ക്കുമിടയിലാണ് മെച്ചപ്പെട്ട വര്‍ക്ക് -ലൈഫ് ബാലന്‍സ് തേടി മെക്രോ-റിട്ടയര്‍മെന്റ് പ്രവണതകള്‍ വ്യാപകമാകുന്നത്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മെച്ചമുള്ളതാണെങ്കിലും സ്ഥാപനങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധരും ഗവേഷകരും വിലയിരുത്തുന്നത്.

Advertisment

ഒരു ജീവനക്കാരന്‍ കുറച്ച് മാസത്തേക്കോ ഒരു വര്‍ഷത്തേയ്ക്കോ ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ തീരുമാനിക്കുന്നതാണ് മൈക്രോ-റിട്ടയര്‍മെന്റ്.കഴിഞ്ഞ വര്‍ഷമാണ് ഈ ആശയം കൂടുതല്‍ ഉയര്‍ന്നുവന്നതും കൂടുതല്‍ തൊഴിലാളികള്‍ സ്വീകരിച്ചു തുടങ്ങിയതും.ഇതിനെ നേരിടാന്‍ സ്ഥാപനങ്ങളും തൊഴില്‍ മേഖലയും പാകപ്പെടണമെന്നും കാതലായ സമീപനങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ഈ രംഗത്തെ ഗവേഷണവും മറ്റും സൂചിപ്പിക്കുന്നത്.

പുതിയ ആശയമല്ല…

മൈക്രോ റിട്ടയര്‍മെന്റ് എന്നത് പുതിയ ആശയമല്ല. സബാറ്റിക്കല്‍ /കരിയര്‍ ബ്രേക്ക് എന്ന ആശയം പലര്‍ക്കും പരിചിതമാണ്.സബ്ബാത്തിക്കല്‍’ എന്ന പദം സബ്ബത്ത് വര്‍ഷത്തില്‍ നിന്നാണ് ഉണ്ടായത്. പഴയനിയമത്തിലെ ബുക്ക് ഓഫ് ലെവിഷ്യസില്‍ (ലേവ്യരുടെ പുസ്തകം ) നിന്നാണ് അതിന്റെ ഉത്ഭവം. ഭൂമിയെ ഓരോ ഏഴാം വര്‍ഷവും തരിശായി വിടണമെന്ന് ബുക്ക് നിര്‍ദ്ദേശിക്കുന്നു. വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും വരും വര്‍ഷങ്ങളില്‍ പുതിയ വളര്‍ച്ച സാധ്യമാക്കാനും ഇത് അനുവദിക്കുന്നു.മൈക്രോ റിട്ടയര്‍മെന്റും അതേ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.വ്യക്തികള്‍ക്ക് പുതിയ വളര്‍ച്ചയും അടിസ്ഥാനപരമായി റീചാര്‍ജ് ചെയ്യാനുള്ള അവസരവും ഇത് നല്‍കുന്നു.കൂടുതല്‍ തൊഴിലാളികള്‍ മൈക്രോ-റിട്ടയര്‍മെന്റ് ഉപയോഗിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

പ്രേരണയാകുന്ന ഘടകങ്ങള്‍

മികച്ച തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ആഗ്രഹമാണ് മൈക്രോ റിട്ടയര്‍മെന്റിന് പ്രധാന പ്രേരണയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.ജനറല്‍ ഇസഡും മില്ലേനിയലുകളും 65% ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്കും വ്യക്തിഗത ക്ഷേമത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും കരിയറിനായി ഇത് നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നും 2022ലെ ഗാലപ്പ് റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക നേട്ടം, കരിയര്‍ പുരോഗതി തുടങ്ങിയ ഘടകങ്ങളും വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ ചെലുത്തുന്നതായി കെമ്മി ബിസിനസ് സ്‌കൂളിലെ വര്‍ക്ക്ഫ്യൂച്ചേഴ്‌സ് ലാബ് ഗവേഷണം ചൂണ്ടിക്കാട്ടുന്നു.വര്‍ക്ക് -ലൈഫ് ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് കരിയര്‍ പുരോഗതിയിലും നേതൃ സ്ഥാനക്കയറ്റത്തിലും ജീവനക്കാര്‍ നേരിടുന്ന പ്രാഥമിക തടസ്സമെന്ന് 550ലേറെ ഫ്യൂച്ചര്‍ ലീഡേഴ്സും വ്യക്തമാക്കുന്നു.

സീനിയര്‍ റോളുകളില്‍ വിജയിക്കണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്.ഇതിനായി വര്‍ക്ക്-ലൈഫ് സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു. ജ്യൂസ് പിഴിഞ്ഞെടുക്കേണ്ടതുണ്ടോയെന്ന ചോദ്യവുമുയര്‍ന്നു.സന്തോഷകരമായ വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയാകാമെന്നും ഫ്യൂച്ചര്‍ ലീഡേഴ്സ് പറയുന്നു.

തൊഴില്‍ മേഖലയിലെ വലിയ വെല്ലുവിളികള്‍

ബിസിനസ്സ് ലോകത്തെ മാറുന്ന ഭൂപ്രകൃതി, കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ അസ്ഥിരത, മള്‍ട്ടിജനറേഷണല്‍ വര്‍ക്ക് ഫോഴ്സ് , ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എന്നിവ തൊഴില്‍ മേഖലയില്‍ വലിയ വെല്ലുവിളികളുയര്‍ത്തുന്നതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ജീവനക്കാരെ സംബന്ധിച്ചിടത്തോളം വ്യക്തിഗത ചെലവുകളും ജോലിഭാരവും വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. ജോലികള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും സമ്മര്‍ദ്ദമേറ്റുന്നതും സുസ്ഥിരമല്ലാത്തതുമായി മാറുന്നു.രൂക്ഷമാകുന്ന ഈ സമ്മര്‍ദ്ദം ബേണ്‍ഔട്ടിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

വര്‍ക്ക് -ലൈഫ് ബാലന്‍സ് ഇരുതല മൂര്‍ച്ചയുള്ള വാള്‍

ജീവനക്കാരുടെ ബേണ്‍ഔട്ടിന്റെ കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് 2022ല്‍ അയര്‍ലണ്ടിന്റെ സ്ഥാനം.കരിയര്‍ പുരോഗതിയെ സംബന്ധിച്ചിടത്തോളം വര്‍ക്ക് -ലൈഫ് ബാലന്‍സ് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കരിയര്‍ തുടരുകയോ ഉദ്യോഗക്കയറ്റം കിട്ടുകയോ ചെയ്യുന്നത് തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ഒരാളുടെ കഴിവിനെ കുറയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.എല്ലാ ജോലികളിലും കഷ്ടപ്പാടുകളുണ്ട്. ഉദ്യോഗക്കയറ്റത്തിനനുസരിച്ച് അത് കൂടിയും വരും.

അതുപോലെ ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സ്ഥാപനത്തിന് പോസിറ്റീവ് തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്.വിജയകരമായ കരിയറും പോസിറ്റീവ് വര്‍ക്ക് ലൈഫ് ബാലന്‍സും കൈവരിക്കാന്‍ കഴിയുന്ന ആരോഗ്യകരമായ അന്തരീക്ഷമുണ്ടാകേണ്ടത് സ്ഥാപനത്തിനും സീനിയര്‍ ലീഡേഴ്സിനും ഒരു പോലെ നിര്‍ണായകമാണ്.

വരാന്‍ പോകുന്നത് ട്രിപ്പിള്‍ ട്രാന്‍സിഷന്‍ കാലം

ഭാവിയിലെ ബിസിനസ്സ് പ്രതീക്ഷകളും മാറുന്നുണ്ട്.പല സ്ഥാപനങ്ങളും ഡിജിറ്റൈസേഷനും സുസ്ഥിരതയും സ്വീകരിച്ചുകൊണ്ട് ഇരട്ട പരിവര്‍ത്തന സമീപനം സ്വീകരിക്കുന്നു.എന്നാല്‍ ഇതു പോരാ ,ഡിജിറ്റൈസേഷന്‍, സുസ്ഥിരത, മികച്ച വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ പരിവര്‍ത്തനത്തിന്റെ കാലം അതിക്രമിച്ചുവെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

മൈക്രോ റിട്ടയര്‍മെന്റില്‍ ജീവനക്കാരെ നഷ്ടപ്പെടുന്നത് സ്ഥാപനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികളുണ്ടാക്കുന്നു.സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ശേഷിയെ പ്രതികൂലമായി ബാധിക്കും.ഇത് പരിഹരിക്കാന്‍ കമ്പനിക്ക് കൂടുതല്‍ ഫ്ളക്സിബിളായ പ്രവര്‍ത്തന രീതികളും ഫാമിലി ഫ്രണ്ട്ലി നയങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതായി വരുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Advertisment