നീനാ (കൗണ്ടി ടിപ്പററി) : അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് നീനയിൽ നടന്ന പരേഡിൽ നിറസാന്നിധ്യമായി മലയാളി സമൂഹം.നീനാ കൈരളി അസോസിയേഷനും നീനാ ക്രിക്കറ്റ് ക്ലബും സംയുക്തമായാണ് പരേഡിൽ അണിനിരന്നത്.
/sathyam/media/media_files/2025/03/19/M2v93yMHcIkD4fMLZhty.jpg)
കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നത് നയന മനോഹരമായിരുന്നു .നീനാ ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ജേഴ്സി ധരിച്ച് ബാറ്റും ബോളുമായി നീങ്ങുന്നത് വ്യത്യസ്തമായ കാഴ്ചയായി.
/sathyam/media/media_files/2025/03/19/WjEWXWcGfdbG7a1quxM8.jpg)
പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചുള്ള കുട്ടികളുടെ ഭരത നാട്യം,ബാൻഡ് മേളം എന്നിവ കാണികളെ ആവേശോജ്ജുലരാക്കി.ബാൻഡ് മേളത്തിനും,ഭരതനാട്യത്തിനുമൊപ്പം ചുവടുകൾ വച്ചും,ക്രിക്കറ്റ് ബാറ്റിലേയ്ക്ക് ബോളുകൾ പാസ് ചെയ്തും കാണികളും പിന്തുണ നൽകിയതോടെ ആവേശം ഇരട്ടിയായി.
/sathyam/media/media_files/2025/03/19/3We13XbeEiePSPlRV5ut.jpg)
ഇരുനൂറിലധികം ആളുകളുടെ പങ്കാളിത്തം കൊണ്ട് പരേഡിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ,നീനാ കൈരളി-ക്രിക്കറ്റ് ക്ലബ്ബിനായി.
/sathyam/media/media_files/2025/03/19/7NcctWeAWWAcgGJmCFfr.jpg)
പരേഡിൽ പങ്കെടുത്ത എല്ലാ മെമ്പേഴ്സിനും നീനാ കൈരളി,ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു.