നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ പ്രൗഢഗംഭീരമായി

New Update
neena kairali onam
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടത്തിയ ഓണാഘോഷങ്ങൾ അവിസ്മരണീയമായി.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ.റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
Advertisment

1 (1)



മാസങ്ങൾക്ക് മുൻപേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയായിരുന്നു നീനാ കൈരളി.കൊമ്പൻസ് റീലോഡഡ്,നീനാ ജിംഘാനാ ,തീപ്പൊരി,വേടൻ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകൾ.മാസങ്ങൾ നീണ്ട നിരവധിമത്സരങ്ങൾക്കും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കും ഒടുവിൽ ടീം തീപ്പൊരി ഒന്നാമതെത്തി എവർറോളോങ് ട്രോഫി കരസ്ഥമാക്കി.

3



ക്രിക്കറ്റ്,ബാഡ്മിന്റൺ,ലേലം,റമ്മി,തീറ്റ മത്സരം, ക്വിസ്, എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്.ഗ്രൂപ്പ് അംഗങ്ങൾക്കും ഒപ്പം കുട്ടികൾക്കുമായി നീനാ ഒളിമ്പിക് അത്ലറ്റിക് ഹാളിൽ വച്ച് നിരവധി മത്സരങ്ങളുമായി ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സ്പോർട്സ്‌ഡേയും നേരത്തെ നടത്തുകയുണ്ടായി.

തിരുവാതിര,കൈകൊട്ടിക്കളി ,ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികൾ,മാവേലിമന്നനെ വരവേൽക്കൽ എന്നിവ ആഘോഷദിനത്തിന് മാറ്റ് കൂട്ടി.തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ തിരുവോണാഘോഷങ്ങൾക്ക് തിരശ്ശീല വീണു.

4



പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്,ജിബിൻ,പ്രതീപ്,ടെലസ്, ജെസ്ന,ഏയ്ഞ്ചൽ ,ജിജി,വിനയ എന്നിവർ നേതൃത്വം നൽകി.
വാർത്ത: ജോബി മാനുവൽ.
Advertisment