/sathyam/media/media_files/2025/12/28/f-2025-12-28-04-07-44.jpg)
ഡബ്ലിന്‍ : ക്രിസ്മസ്- പുതുവത്സര കാലത്തും രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരമുണ്ടെന്ന് എന്‍ എം ബി ഐ.വാര്‍ഷിക രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള വിന്‍ഡോ ക്രിസ്മസ് അവധിക്കാലത്തും 2026 ജനുവരി 31 വരെയും ഓപ്പണായിരിക്കും.
37,000 നഴ്‌സുമാരും മിഡൈ്വഫുമാരും അവരുടെ രജിസ്ട്രേഷന്‍ ഇതിനകം പുതുക്കി.പുതുക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലായ മൈ എന്‍ എം ബി ഐ വഴി എത്രയും വേഗം ലോഗിന്‍ ചെയ്യാം.
ഓണ്‍ലൈനായി ലോഗിന്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് 0818 200 116 (+353 818 200 116) എന്ന നമ്പറിലോ regservices@nmbi.ie എന്ന ഇമെയില്‍ വിലാസത്തിലോ കസ്റ്റമര്‍ കെയര്‍ ടീമിനെ ബന്ധപ്പെടാം. ബന്ധപ്പെടുമ്പോള്‍, പേര്, പിന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കണം.
ഓണ്‍ലൈന്‍ പോര്‍ട്ടലായ മൈ എന്‍ എം ബി ഐ വഴി പ്രക്രിയ പൂര്‍ത്തിയാക്കണം. ഫോണ്‍ വഴിയുള്ള പുതുക്കല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ല.
പുതുക്കല്‍ ഉപയോക്തൃ സൗഹൃദമാണെന്ന് ഉറപ്പാക്കാന്‍ പോര്‍ട്ടല്‍ അടുത്തിടെ അപ്‌ഗ്രേഡ് ചെയ്തിരുന്നു. പോര്‍ട്ടല്‍ വ്യത്യസ്തമാണെങ്കിലും പ്രക്രിയ ഒന്നുതന്നെയാണെന്ന് എന്‍എംബിഐ പറയുന്നു.
പൂര്‍ത്തിയാകാന്‍ കുറച്ച് സമയമേ എടുക്കൂ. യൂസര്‍ നെയിം മാറില്ല. എന്നിരുന്നാലും, അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന് പാസ്വേഡ് മാറ്റേണ്ടതുണ്ട്.രജിസ്റ്റര്‍ ചെയ്യുന്നത് സഹായിക്കുന്നതിന് വിവിധ ഗൈഡുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2026 ജനുവരി 31വരെ മൈ എന്‍എംബിഐ രജിസ്റ്ററില്‍ നിന്ന് നഴ്‌സുമാരുടെയും മിഡൈ്വഫുകളുടെയും പേര് സ്വമേധയാ നീക്കം ചെയ്യാം.
കൃത്യസമയത്ത് രജിസ്ട്രേഷന്‍ പുതുക്കാതെ രജിസ്റ്ററില്‍ നിന്ന് പേര് സ്വമേധയാ നീക്കാം. അതുവഴി ഭാവിയില്‍ വര്‍ദ്ധിച്ച റെസ്റ്റേറേഷന്‍ ഫീസ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവാകാനുമാകും.
സ്വമേധയാ നീക്കം ചെയ്യല്‍ പ്രക്രിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണല്‍ പ്രാക്ടീസ് നല്‍കുന്നതിന് നഴ്‌സുമാരെയും മിഡൈ്വഫുകളെയും സഹായിക്കുന്നതിനാണ് വാര്‍ഷിക രജിസ്ട്രേഷന്‍ പുതുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us