മാറ്റമില്ല ദുരിതത്തിന്! അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടി 600-ഓളം രോഗികൾ

New Update
Vfbbjj

അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്കും, ചികിത്സയ്ക്കായുള്ള കാത്തിരിപ്പും മാറ്റമില്ലാതെ തുടരുന്നതായി വ്യക്തമാക്കി ഐറിഷ് മിദ്‌വിവ്സ് ആൻഡ് നഴ്സസ് ഓർഗാണൈസേഷൻ (INMO)-ന്റെ പുതിയ റിപ്പോര്‍ട്ട്. സംഘടന തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 598 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതില്‍ 391 രോഗികളും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.

Advertisment

ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ഏറ്റവുമധികം രോഗികള്‍ ഇന്നലെ ചികിത്സ തേടിയത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈംറിക്ക് -ലാണ്- 101 പേര്‍. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗൾ വേ -ല്‍ ഇത്തരത്തില്‍ 50 പേരും, Cork യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ -ല്‍ 49 പേരും ചികിത്സ തേടിയതായി ഐ എൻ എം ഒ വ്യക്തമാക്കുന്നു.

രാജ്യത്തെ രോഗികളുടെ അനിയന്ത്രിതമായ തിരക്കും, ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യവും ഏറെക്കാലമായി ചര്‍ച്ചകള്‍ക്ക് വിധേസമാകുന്നുണ്ടെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്ക് ഇന്നേവരെ ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

Advertisment