അയർലണ്ടിൽ തണുപ്പ് കുറയുമെന്ന പ്രതീക്ഷ വേണ്ട , സ്‌നോ വഴി മാറി പോയേക്കും

New Update
C

അയര്‍ലണ്ടില്‍ സ്നോയും മൂടല്‍ മഞ്ഞും മാറ്റമില്ലാതെ തുടരുന്നു.നാല് കൗണ്ടികളില്‍ക്കൂടി 22 മണിക്കൂര്‍ നീളുന്ന യെല്ലോ അലേര്‍ട്ട് തുടരും.ഡോണഗേല്‍, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് സ്‌നോ -ഐസ് മുന്നറിയിപ്പുകള്‍ തുടരുന്നത്. ശൈത്യമഴയും കാറ്റും കഠിനമായ സ്നോയും ഐസും മൂലം രാജ്യത്തുടനീളം അപകടകരമായ യാത്രാ സാഹചര്യങ്ങളായിരിക്കും.

Advertisment

കഴിഞ്ഞദിവസങ്ങളിലെല്ലാം ഡോണഗേല്‍ ,ലെയ്ട്രിം, മയോ, സ്ലൈഗോ കൗണ്ടികളിലെല്ലാം ശക്തമായ സ്‌നോ വീഴ്ച്ചയുണ്ടായി. നോക്ക് തീര്‍ത്ഥാടനകേന്ദ്രവും പരിസരവും സ്‌നോ മൂടിയ അവസ്ഥയിലാണ്.

താപനില പൊതുവെ -1നും -3നും ഇടയില്‍ താഴുമെന്നും ശക്തമായ മഞ്ഞും സ്നോയും ബ്ലാക്ക് ഐസും തുടരുമെന്നും യാത്രകള്‍ ദുഷ്‌കരമാകുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.ഇന്ന് പകല്‍ സമയവും താപനില ഉയരുമെന്ന സൂചനയൊന്നുമില്ല. 3നും എട്ട് ഡിഗ്രി സെല്‍ഷ്യസിനുമിടയിലാകും താപനിലയെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.

കാര്‍ലോ, ഡബ്ലിന്‍, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ് , ലോങ്‌ഫോര്‍ഡ്, ലൂത്ത്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, കാവന്‍, മോനഗന്‍, ഗോള്‍വേ, റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ കുറഞ്ഞ താപനിലയും സ്നോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞുമൂടിയ പകലുകളും തണുത്തുറഞ്ഞ രാത്രികളും മാറ്റമില്ലാതെ തുടരുന്ന സ്നോയുമൊക്കെയാണ് വാരാന്ത്യത്തിലുണ്ടായത്.റോഡിന്റെ മോശം അവസ്ഥ മൂലം ക്രിസ്മസ് അവധിക്ക് ശേഷം പലയിടത്തും സ്‌കൂളുകള്‍ തുറക്കാന്‍ പോലുമായിട്ടില്ല.വരും ദിവസങ്ങളിലും ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.ഒപ്പം കാലാവസ്ഥയില്‍ അനിശ്ചിതത്വവുമുണ്ട്.

ആഴ്ചയുടെ മധ്യത്തോടെ ആധിപത്യം നേടുന്ന ന്യൂനമര്‍ദ്ദം അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് മഴയെത്തിക്കുമെന്നും ഇത് അസ്ഥിരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.

ഇന്നത്തെ കാലാവസ്ഥയില്‍ പ്രത്യേക അനിശ്ചിതത്വമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ തെക്കന്‍ പകുതിയില്‍ വ്യാപക മഴയ്ക്കും വടക്ക് ഭാഗത്ത് ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 3സി മുതല്‍ 7സി വരെയാകും ഉയര്‍ന്ന താപനില. നേരിയ തോതില്‍ പടിഞ്ഞാറന്‍ കാറ്റിനും സാധ്യയുണ്ട്.അതേ സമയം വ്യാഴാഴ്ചയോടെ പുതിയ സ്നോ സ്റ്റോമിനുള്ള സാധ്യതയും പുതിയ കാലാവസ്ഥാ മോഡലുകള്‍ സൂചിപ്പിക്കുന്നു. ഇതോടെയാണ് അനിശ്ചിതത്വം വന്നത്.

ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ രാജ്യവ്യാപകമായി മഴ പെയ്യുമെന്ന് ചില മോഡലുകള്‍ സൂചിപ്പിക്കുന്നു. തണുത്ത വായു നിലനിന്നാല്‍ അത് സ്നോ ആയും മാറിയേക്കാം.

ഡബ്ലിനില്‍ തണുപ്പ് ശമിച്ചേക്കും

ഡബ്ലിനില്‍ അനുഭവപ്പെടുന്ന ശക്തമായ തണുപ്പ് ക്രമേണ കുറയുന്നുണ്ടെന്നും എന്നാല്‍ കാലാവസ്ഥ ”അസ്ഥിരമായ” നിലയില്‍ തുടരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഡബ്ലിനെ ബാധിക്കാമെന്ന് കരുതിയിരുന്ന സാധ്യതയുള്ള മഞ്ഞുവീഴ്ച നഗരത്തെ ഒഴിവാക്കാനാണ് സാധ്യത.

ഈ ആഴ്ച അയര്‍ലണ്ടിലേയ്ക്ക് വന്‍തോതിലുള്ള സ്‌നോ വരാനുള്ള സാധ്യത കുറവാണെന്ന് വെതര്‍ അലേര്‍ട്ട് വിദഗ്ദര്‍ വിശദീകരിക്കുന്നു.

നിലവിലുള്ള കാലാവസ്ഥാ മാതൃകകള്‍ പ്രകാരം, കുറഞ്ഞ മര്‍ദ്ദ സംവിധാനം അയര്‍ലണ്ടും യുകെയും ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കിലും, മഞ്ഞ് ആസ്വദിക്കുവാനിരിക്കുന്നവര്‍ക്ക് അത് നിരാശാജനകമായേക്കും. അതിനാല്‍ വന്‍തോതിലുള്ള മഴയും മഞ്ഞും അയര്‍ലണ്ടില്‍ നിന്ന് അകലെയായിരിക്കും. മാതൃകകളില്‍ വലിയ മാറ്റമുണ്ടായില്ലെങ്കില്‍ ഇത്തവണ മഞ്ഞ് കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകില്ല.”

ഇന്നലെ ഡബ്ലിനില്‍ കാലാവസ്ഥ തണുപ്പും വരണ്ടതുമായിരുന്നു. ചില സ്ഥലങ്ങളില്‍ മഞ്ഞുവീഴ്ചയും ഐസ് പാളികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഉച്ചയ്ക്ക് ശേഷം ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, വൈകുന്നേരത്തോടെ അത് വീണ്ടും ശമിക്കും. താപനില ഏകദേശം -6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷ

Advertisment