Advertisment

ഉയരാതിരിക്കട്ടെ ഇവിടെ ഇനി ടെന്റുകള്‍…. അഭയാർത്ഥികളെ ബലം പ്രയോഗിച്ച് മാറ്റി ,അയർലണ്ട് സർക്കാർ

New Update
7654edfg

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ മൗണ്ട് സ്ട്രീറ്റില്‍ ഐ പി ഒയ്ക്ക് സമീപത്തെ താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പ് പൊളിച്ചു നീക്കി അഭയാര്‍ത്ഥികളെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സമ്മിശ്ര പ്രതീകരണം.

Advertisment

ഡബ്ലിന്‍ മൗണ്ട് സ്ട്രീറ്റില്‍ ഐ പി ഒയ്ക്ക് സമീപത്തെ താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പ് പൊളിച്ചു നീക്കി.ടെന്റുകളില്‍ കഴിഞ്ഞിരുന്ന 290 പേരെയാണ് സിറ്റി വെസ്റ്റ്, ക്രൂക്സലിംഗ് എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.മള്‍ട്ടി ഏജന്‍സി ഓപ്പറേഷനിലൂടെയാണ് ഇവരെ സ്ഥലം മാറ്റിയത്.

സിറ്റിവെസ്റ്റില്‍ താമസ സൗകര്യവും ക്രൂക്ക്സ്ലിംഗില്‍ ടെന്റഡ് അക്കമഡേഷനുമാണ് ഇവര്‍ക്ക് സജ്ജമാക്കിയിട്ടുള്ളത്. സിറ്റി വെസ്റ്റില്‍ 186 പേരും ക്രൂക്ക്സ്ലിംഗില്‍ 99 പേരും എത്തിയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.അതിനിടെ മൗണ്ട് സ്ട്രീറ്റിലല്ലാതെ താമസിച്ചിരുന്ന നിരവധി അഭയാര്‍ത്ഥികളും താമസസൗകര്യം തേടി സിറ്റിവെസ്റ്റിലെത്തിയിരുന്നു.

എന്നാല്‍ അവര്‍ക്കൊന്നും അവിടെ തങ്ങാന്‍ അനുമതി ലഭിച്ചില്ല.ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചെന്നും പിന്നീട് അക്കൊമൊഡേറ്റ് ചെയ്യുമെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍,ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസ് (ഐ പി എ എസ്),ഗാര്‍ഡ എന്നിവ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.മെഷിനറികള്‍ ഉപയോഗിച്ചാണ് ടെന്റുകള്‍ നീക്കിയത്.

പിന്നീട് ജീവനക്കാര്‍ സ്ട്രീറ്റുകള്‍ കഴുകി വൃത്തിയാക്കി. നടപ്പാതയില്‍ ഫെന്‍സിങ് സ്ഥാപിച്ചു. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് പുറത്ത് ഫുട്പാത്തില്‍ മെറ്റല്‍ ബാരിക്കേഡുകളും നിരത്തി.

ഓപ്പറേഷന്റെ ഭാഗമായി രാവിലെ ഏഴു മുതല്‍ മൂന്നു മണി വരെ ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. ക്രൂക്ക്സ്ലിംഗിലെ സൈറ്റില്‍ ഷവര്‍, ഹെല്‍ത്ത് സര്‍വ്വീസ്, ഭക്ഷണം, ഡബ്ലിന്‍ സിറ്റി സെന്ററിലേക്കുള്ള പ്രവേശനം, 24 മണിക്കൂര്‍ സുരക്ഷ എന്നിവ അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

മൗണ്ട് സ്ട്രീറ്റ് ഒഴിപ്പിച്ച് വൃത്തിയാക്കിയ ഏജന്‍സികളെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അഭിനന്ദിച്ചു.ഇനി കൂടാരങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മൗണ്ട് സ്ട്രീറ്റില്‍ ഇനി കൂടാരങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

മൗണ്ട് സ്ട്രീറ്റില്‍ ഉറങ്ങുന്നിയിരുന്ന എല്ലാ ആളുകള്‍ക്കും ഇപ്പോള്‍ താമസ സൗകര്യം നല്‍കിയെന്ന് ഇന്റഗ്രേഷന്‍ മന്ത്രി ഗോര്‍മാന്‍ പറഞ്ഞു. ടെന്റുകളില്‍ കഴിയുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ച സര്‍ക്കാര്‍ നടപടിയെ ലേബര്‍ നേതാവ് ഇവാന ബേസിക് സ്വാഗതം ചെയ്തു.

മൗണ്ട് സ്ട്രീറ്റില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ വലിയ മാലിന്യ പ്രശ്നമാണ് ഉണ്ടാക്കിയിരുന്നു. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം പോലും അവിടെ അധികൃതര്‍ ഒരുക്കിയിരുന്നില്ല. ആളുകള്‍ സിറ്റി സെന്ററിലെ തുറന്ന സ്ഥലത്താണ് മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നത്. ഇത് പരിസരമാകെ ദുര്‍ഗ്ഗന്ധ പൂരിതമാക്കിയിരുന്നു.

നേരത്തേ മാര്‍ച്ച് 16നും മൗണ്ട് സ്ട്രീറ്റില്‍ നിന്നും കൂടാരങ്ങള്‍ നീക്കി ആളുകളെ ഒഴിപ്പിച്ചിരുന്നു. ക്രൂക്ക് സ്ലിംഗിലേക്കാണ് മാറ്റിയതെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന കാരണം പറഞ്ഞ് അഭയാര്‍ത്ഥികള്‍ അവിടം വിട്ട് വീണ്ടും മൗണ്ട് സ്ട്രീറ്റിലെത്തി.

refugees
Advertisment