നോർത്തേൺ അയർലൻഡ് പോർട്ടഡോൺ സെൻറ്. അൽഫോൻസ സിറോ മലബാർ കാത്തോലിക്ക കമ്മ്യൂണിറ്റി കുടുംബ വാർഷികം 2024 സംഘടിപ്പിച്ചു

New Update
st alphona  irland

അയർലൻഡ്:  സെൻറ്.അൽഫോൻസ സിറോ മലബാർ കാത്തോലിക്ക കമ്മ്യൂണിറ്റിയുടെ സൺ‌ഡേ സ്കൂൾ & കുടുംബ വാർഷികം 2024 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

Advertisment

അയർലണ്ടിലെ പോർട്ടഡോണിൽ , സെൻറ്.ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ച്, 29 ഡിസംബർ 2024 ഞായറാഴ്ച ,ഉച്ച തിരിഞ്ഞ് 2.30 ന് ആരംഭിച്ച പരിപാടികൾ ഫാദർ ജെയിൻ മാത്യു ഉദ്‌ഘാടനം ചെയ്തു.


ജെയ്സൺ ജോസഫ് സ്വാഗത പ്രസംഗവും, ഫാദർ സജി ഡൊമിനിക് അധ്യക്ഷ പ്രസംഗവും നടത്തി. ജോമോൻ പള്ളിയാൻ ഈ വർഷത്തെ (2024) പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

വിവിധ തരം കലാപരിപാടികൾ  ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.  സൺ‌ഡേ സ്കൂൾ  ടീച്ചേഴ്സിനുള്ള  ഉപഹാരങ്ങൾ  ഫാദർ സജി ഡൊമിനിക്  കൈമാറി.

st alphonsa

ബിഷിമോൾ കുര്യൻ  നന്ദി രേഖപ്പെടുത്തി. കലാപരിപാടികളിൽ പങ്കെടുത്തവർക്കായി സമ്മാനദാനവും തുടർന്ന്   കുടുംബാംഗങ്ങൾക്കായി   ഒരുക്കിയ സ്നേഹ വിരുന്നോടു കൂടി 10.30 ന്  ആഘോഷപരിപാടികൾ അവസാനിച്ചു. 

Advertisment