നോർവീജിയൻ ഗായിക എമ്മി അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് യൂറോവിഷൻ സോങ് കോൺടെസ്റ്റിൽ

New Update
Vghbjmm

ആർടിഇയുടെ ദി ലേറ്റ് ലേറ്റ് ഷോയില്‍ നോർവീജിയൻ ഗായിക എമ്മി വിജയിയായി. ആറ് മത്സരാർത്ഥികളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിയെ തെരഞ്ഞെടുക്കുന്നതിന് പൊതുജനങ്ങളുടെ ഫോണിലൂടെ നടത്തിയ വോട്ടെടുപ്പിനൊപ്പം ഒരു അന്താരാഷ്ട്ര വിധികർത്താക്കളുടെ സമിതിയും ഒരു ദേശീയ വിധികർത്താക്കളുടെ സമിതിയും ഉണ്ടായിരുന്നു.. ഇതോടെ ഈ വര്‍ഷം മേയില്‍ സ്വിറ്റ്സർലൻഡിൽ നടക്കുന്ന യൂറോവിഷൻ സോങ് കോൺടെസ്റ്റിൽ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കാൻ എമ്മിക്ക് അവസരം ലഭിക്കും.

Advertisment

ഏഴ് വയസ്സുള്ളപ്പോൾ തന്നെ എമ്മി സ്വയം ഗാനങ്ങൾ രചിക്കാൻ തുടങ്ങിയിരുന്നു. 2015-ൽ, 15 വയസ്സുള്ളപ്പോൾ, മെലോഡി ഗ്രാൻ പ്രി ജൂനിയർ എന്ന നോർവേയിലെ കുട്ടികളുടെ ഏറ്റവും വലിയ സംഗീത മത്സരത്തിൽ പങ്കെടുത്തത് എമ്മിയുടെ സംഗീത യാത്രയിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.

69-ാമത് യൂറോവിഷൻ സോന്ഗ് കോണ്‍ടെസ്റ്റ്‌ സ്വിറ്റ്സർലാൻഡിലെ ബാസൽ നഗരത്തിലുള്ള സെയ്‌ന്റ് ജേക്കബ്‌ഹാളില്‍ വച്ച് നടക്കും. 2024-ൽ നിമോ സ്വിറ്റ്സർലാൻഡിന് വിജയകിരീടം നേടിക്കൊടുത്തതിനെ തുടർന്നാണ് ആതിഥേയത്വം രാജ്യത്തിന് ലഭിച്ചത്.

സംഗീതലോകം ആവേശത്തോടെ കാത്തിരിക്കുന്ന യൂറോവിഷൻ സോന്ഗ് കോണ്‍ടെസ്റ്റ്‌ന്‍റെ ഗ്രാൻഡ് ഫിനാലെ മേയ് 17 ന് നടക്കും. സെമിഫൈനലുകൾ മേയ് 13, മേയ് 15 എന്നീ തീയതികളിലാണ് നടക്കുന്നത്.

Advertisment