/sathyam/media/media_files/2026/02/14/c-2026-02-14-04-23-56.jpg)
ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോ കിൽഡറിലെ നാസ് ജനറൽ ഹോസ്പിറ്റലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് പിന്നാലെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്. ആശുപത്രിയിലെ ഐറിഷ് നഴ്സിംഗ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (ഐ എൻ എം ഒ ) അംഗങ്ങള്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വര്‍ക്ക്-ടു-റൂള്‍ രീതിയില്‍ സമരത്തിലേര്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എച്ച്പ്ര എസ്ശ് ഇ നപരിഹാരം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ പണിമുടക്ക് അടക്കമുള്ളവയിലേയ്ക്ക് കടക്കുമെന്ന് ഐ എൻ എം ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ 25 ശതമാനം ജീവനക്കാരുടെ കുറവ് വന്നിട്ടുണ്ടെന്നും, അത് നികത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. മറ്റേണിറ്റി ലീവ് വേക്കന്‍സികളും നികത്തിയിട്ടില്ല. വളരെ തിരക്കേറിയ ആശുപത്രികളിലൊന്നാണ് നാസ് ജനറൽ ഹോസ്പിറ്റൽ എന്നതിനാല്‍, ജീവനക്കാരുടെ എണ്ണക്കുറവ് രോഗികളുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് ഒരുപോലെ ഭീഷണിയാണെന്ന് ഐ എൻ എം ഒ ജനറല്‍ സെക്രട്ടറി ഫിൽ നി ഷെഗ്ദ പറഞ്ഞു. ഇവിടെ ജനസംഖ്യാനിരക്ക് വര്‍ദ്ധിക്കുകയാണ് എന്നതിന് പുറമെ സമീപ കൗണ്ടിയായ ഡബ്ലിനില്‍ നിന്നടക്കം രോഗികള്‍ ഇവിടെ എത്താറുണ്ടെന്നും അവര്‍ പ്രസ് അസോസിയേഷനോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി. തിരക്ക് കാരണം രോഗികളെ പലപ്പോഴും കട്ടിലില്‍ അല്ലാതെ മറ്റ് പലയിടങ്ങളിലായി ഇരുത്തി ചികിത്സേക്കേണ്ടി വരുന്ന സാഹചര്യം വര്‍ഷങ്ങളായി തുടരുകയാണെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
നാസ്ആ ശുപത്രിയിലെ ജീവനക്കാര്‍ പ്രശ്‌നപരിഹാരത്തിനായി അധികൃതരുടെ കൈയും കാലും പിടിക്കുകയാണെന്ന് ഇവിടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലിനിക്കല്‍ ഫെസിലിറ്റേറ്ററായി ജോലി ചെയ്യുന്ന സോയി ക്ലിയറി പറയുന്നു. സമ്മര്‍ദ്ദം കാരണം ജീവനക്കാര്‍ തളര്‍ന്ന അവസ്ഥയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമാനമായ സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് ആശുപത്രിയില്‍ തങ്ങള്‍ അനുഭവിക്കുന്നതെന്നും, വളരെ അധികസമയം ജോലി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും മറ്റ് ജീവനക്കാരും പറയുന്നു.
സമരത്തില്‍ ഖേദം പ്രകടിപ്പിച്ച എച്ച് എസ് ഇ , ഐ എൻ എം ഒയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും, പ്രശ്‌നപരിഹാരത്തിന് ശ്രമമാരംഭിച്ചതായും പ്രതികരിച്ചു. അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം സാരമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും എച്ച് എസ് ഇ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us