New Update
/sathyam/media/media_files/2025/07/16/hgfffde-2025-07-16-04-56-55.jpg)
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കോ ഡൗണില്‍ ബീച്ചില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെട്ട അഞ്ച് കുട്ടികളെ നഴ്‌സുമാര്‍ രക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് 9.30-ഓടെ മിനഴ്സടൌൺ ബീച്ചില്‍ വച്ചായിരുന്നു സഹോദരങ്ങളായ അഞ്ച് കുട്ടികള്‍ തിരയില്‍ പെട്ടത്.
Advertisment
വിവരമറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ബീച്ചിലുണ്ടായിരുന്ന രണ്ട് വനിതാ നഴ്‌സുമാര്‍ കുട്ടികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചിരുന്നു. ഓഫ് ഡ്യൂട്ടിയിലായിരുന്ന നഴ്‌സുമാരുടെ സമയോചിതമായ ഇടപെലാണ് കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. കോസ്റ്റ് ഗാര്‍ഡ് കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയ ശേഷം അൾസ്റ്റർ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
നഴ്‌സുമാരുടെ ധീരതയെ അനുമോദിക്കുന്നതായി ന്യൂകാസ്‌ലെ കോസ്റ്റ്ഗർഡ് പറഞ്ഞു.