New Update
/sathyam/media/media_files/2025/09/10/bbv-2025-09-10-03-06-45.jpg)
ഡബ്ലിനില്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന ഗാര്‍ഡയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ഫിബ്സ്ബോരൂകിലെ റോയൽ കാനൽ ബാങ്കില്‍ വച്ചാണ് സംഘര്‍ഷം ഒഴിവാക്കി വിടാന്‍ ശ്രമിക്കുന്നതിനിടെ 20-ലേറെ പ്രായമുള്ള ഗാര്‍ഡ ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ മാറ്റർ ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നല്‍കി. സംഭവം നടക്കുന്ന സമയം ഇദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നില്ല.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.