ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്‌ധനും, മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു.
ഓ ഐ സീ സീ അയർലണ്ട് വൈസ് പ്രസിഡന്റ് പുന്നമട ജോർജുകുട്ടിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു , യോഗത്തിൽ ഗ്രേസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് പ്രതിനിധി വർഷ എമിൽ ഡോ. മൻമോഹൻ സിങിനെ അനുസ്മരിച്ചു യോഗത്തിൽ പ്രസംഗിച്ചു.
ജനുവരി 25 ന് വാട്ടർഫോർഡിൽ നടക്കുന്ന റിപ്പബ്ളിക്ക് ദിനാഘോഷത്തിനും, കുടുംബ സംഗമവും കൂടുതൽ വിജയകരമാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ലക്ക് ഡ്രാൺ കൂപ്പൺ വിൽപ്പന വിതരണ ഉദ്ഘാടനം വാട്ടർഫോർഡ് യൂണിറ്റ് അംഗം സാബു ഐസക്കിൽ നിന്നും ഷാൻ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽസെക്രട്ടറി സെബിൻ ജോസ് എല്ലാവര്ക്കും കൃതജ്ഞത രേഖപ്പെട്ടുത്തി.