നാഷനൽ ഗാർഡ് സൈനികരെ അയച്ചതിൽ വിമർശനം: ടെക്സസ് ഗവർണർക്കെതിരെ ഓക്‌ലഹോമ ഗവർണർ

New Update
Vvb

ഓക്‌ലഹോമ: ഒരു റിപ്പബ്ലിക്കൻ ഗവർണർ മറ്റൊരു സംസ്ഥാനത്തേക്ക് ഏകപക്ഷീയമായി സൈന്യത്തെ അയച്ചതിനെതിരെ തുറന്ന വിമർശനവുമായി ഓക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് രംഗത്ത്. ടെക്സസ് ഗവർണറായ ഗ്രെഗ് അബോട്ട് നാഷനൽ ഗാർഡ് സൈനികരെ ഇലിനോയിലേക്ക് അയച്ച നടപടിക്കെതിരെയാണ് സ്റ്റിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

Advertisment

ഫെഡറലിസത്തിന്റെയും സംസ്ഥാനങ്ങളുടെ പരമാധികാരത്തിന്റെയും ഭാഗമായിട്ടാണ് താൻ ഈ നീക്കത്തിനെതിരെ നിലപാടെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗവർണേഴ്‌സ് അസോസിയേഷന്റെ ചെയർമാൻ എന്ന നിലയിൽ ഇത്തരത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ നേതാവാണ് കെവിൻ സ്റ്റിറ്റ്.

'ഒരു ഗവർണർ മറ്റൊരാളുടെ സംസ്ഥാനത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് ശരിയായ സമീപനമല്ല,' സ്റ്റിറ്റ് പറഞ്ഞു. ബൈഡൻ ഭരണകാലത്ത് ഇല്ലിനോയിസ് ഗവർണർ തങ്ങളുടെ സംസ്ഥാനത്തേക്ക് സൈനികരെ അയച്ചിരുന്നെങ്കിൽ ഓക്‌ലഹോമവാസികൾ അതിനെതിരെ കഠിനമായി പ്രതികരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലിനോയിസിലെ പ്രാദേശിക ജനങ്ങളും ഡെമോക്രാറ്റ് നേതാക്കളും ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ, മറ്റൊരു സംസ്ഥാനത്തേക്ക് ഏകപക്ഷീയമായി സൈനികരെ അയച്ച നടപടി നിയമവിരുദ്ധമാണെന്ന വിമർശനമാണ് ഉയരുന്നത്.

Advertisment