New Update
/sathyam/media/media_files/2026/01/21/c-2026-01-21-03-48-15.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ഭവനപ്രതിസന്ധി പരിഹരിക്കുന്നത് ലക്ഷ്യമിടുന്ന ഒരു ബില്യണ്‍ യൂറോയുടെ ഹൗസിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ മന്ത്രി ജെയിംസ് ബ്രൗണ്‍ ഈ ആഴ്ച പ്രഖ്യാപിക്കും.സര്‍ക്കാരിന്റെ പുതിയ ഭവന അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ടിന് കീഴില്‍ വരുന്ന പദ്ധതികളാകും ഇതിലുള്‍പ്പെടുക.
Advertisment
രാജ്യത്തുടനീളം ഹൗസിംഗ് സൈറ്റുകള്‍ തുറക്കുകയെന്നതാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിലാകും സ്‌കീം ശ്രദ്ധ കേന്ദ്രീകരിക്കുക. തിരഞ്ഞെടുത്ത പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
ഈ ആഴ്ച കൗണ്‍സിലുകളില്‍ നിന്നും ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയില്‍ നിന്നും പദ്ധതികള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us