/sathyam/media/media_files/SBZKKZCgcQfDBpNql1Fb.jpg)
ഡബ്ലിന്‍ : ജൂണ്‍ ഏഴിന് നടക്കുന്ന ലോക്കല്‍ ഇലക്ഷനില്‍ കുടിയേറ്റക്കാരായ സ്ഥാനാര്‍ത്ഥികളും അവരിലെ വനിതാ പ്രാതിനിധ്യവും ശ്രദ്ധേയം. കുടിയേറ്റക്കാരായ മല്‍സരാര്‍ത്ഥികളുടെ എണ്ണം റെക്കോഡിട്ടതായി ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടി(ഐ സി ഐ)ന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
മുമ്പ് സ്വതന്ത്രരായാണ് കുടിയേറ്റക്കാര്‍ മല്‍സരിച്ചതെങ്കില്‍ ഇത്തവണ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായാണ് മിക്കവരും ജനവിധി തേടുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായ കുടിയേറ്റ സ്ഥാനാര്‍ത്ഥികള്‍ മൂന്നിലൊന്ന് മാത്രമാണെന്ന് ഐ സി ഐ പറഞ്ഞു. 2019ല്‍, കുടിയേറ്റ സ്ഥാനാര്‍ത്ഥികളിലും പകുതിയിലേറെ പേരും സ്വതന്ത്രരായാണ് മത്സരിച്ചത്.
അയര്‍ലണ്ടില്‍ താമസിക്കുന്നവരില്‍ എട്ടില്‍ ഒരാള്‍ (12%) കുടിയേറ്റക്കാരാണെന്ന് കൗണ്‍സില്‍ പറയുന്നു. അവരില്‍ 20ല്‍ ഒരാള്‍ (5%) സ്ഥാനാര്‍ത്ഥിയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തില്‍ പൂര്‍ണ്ണ പ്രാതിനിധ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കൗണ്‍സില്‍ പറയുന്നു.
നൂറ് കുടിയേറ്റക്കാര്‍ മല്‍സരരംഗത്ത്; 55 വനിതകള്‍
കുടിയേറ്റ പശ്ചാത്തലത്തില്‍ നിന്നുള്ള നൂറിലധികം സ്ഥാനാര്‍ത്ഥികളാണ് ജൂണിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇവരില്‍ 55%വും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്. 2019ല്‍ 56 മൈഗ്രന്റ്സാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. 45%മായിരുന്നു വനിതാ പ്രാതിനിധ്യം.
81% സ്ഥാനാര്‍ത്ഥികളുടെയും ആദ്യ മല്‍സരം
സൗത്ത് അമേരിക്ക,മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ ആദ്യമായി മത്സരിക്കുന്നതും പ്രത്യേകതയാണ്. കുടിയേറ്റക്കാരായ 81% സ്ഥാനാര്‍ത്ഥികളും ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.31 ലോക്കല്‍ അതോറിറ്റികളില്‍ 27ലും കുടിയേറ്റ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുണ്ട്. 24 ഇടങ്ങളിലായിരുന്നു 2019ല്‍ ഇവരുടെ സാന്നിധ്യം.
സ്ഥാനാര്‍ഥികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കണം
ഈ വര്‍ഷം കുടിയേറ്റ സ്ഥാനാര്‍ത്ഥികളുടെ എണ്ണം റെക്കോഡാണെങ്കിലും, ജനാധിപത്യ പങ്കാളിത്തത്തിലെ വിടവ് നികത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ രംഗത്തുവരേണ്ടതുണ്ടെന്ന് ഐ സി ഐ മൈഗ്രന്റ് പൊളിറ്റിക്കല്‍ പാര്‍ട്ടിസിപന്റ് കോര്‍ഡിനേറ്റര്‍ തെരേസ ബുക്‌സ്‌കോവ്‌സ്‌ക പറഞ്ഞു.
കുടിയേറ്റക്കാര്‍ അയര്‍ലണ്ടിന്റെ ജനാധിപത്യത്തിലെ അംഗങ്ങളാണെന്ന് ഐ സി ഐ സി ഇ ഒ ബ്രയാന്‍ കില്ലോറന്‍ പറഞ്ഞു. നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും സാംസ്‌കാരിക ജീവിതത്തിനും നിര്‍ണ്ണായക സംഭാവന നല്‍കുന്നവരുമാണ് ഇവര്‍. ഇവരുടെ ശബ്ദവും അനുഭവങ്ങളും പ്രാദേശികമായും ദേശീയമായും ഡിസിഷന്‍ മേയ്ക്കിംഗ് ലെവലില്‍ ഉണ്ടാകണം. ഇത് സമത്വത്തിന്റെയും ഫെയര്‍നെസ്സിനും അനിവാര്യമാണെന്നും സി ഇ ഒ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us