/sathyam/media/media_files/2025/10/27/bnb-2025-10-27-03-37-05.jpg)
ഡബ്ലിന്‍: ഏവരും പ്രതീക്ഷിച്ചതുപോലെ അയര്‍ലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി പ്രതിപക്ഷ പിന്തുണയുള്ള സ്വതന്ത്ര കാതറിന്‍ കൊണോളി(68) നവംബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കളങ്കരഹിതമായ പ്രവര്‍ത്തനത്തിന്റെ ചരിത്രവുമായാണ് കാതറിന്‍ കൊണോളിയെന്ന പഴയ ലേബര്‍ നേതാവ് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്നത്.നിഷ്പക്ഷതയോടുള്ള പ്രതിബദ്ധതയായിരുന്നു കൊണോളിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകവും. ശരി എന്ന് തോന്നുന്നതിനൊപ്പം നില്‍ക്കാന്‍ എന്നും ശ്രദ്ധിച്ച നേതാവാണ് കാതറിന്‍ കൊണോളി.
ഡെയ്‌ലിലെ കന്നി പ്രസംഗത്തില്‍ത്തന്നെ ഭവനരാഹിത്യവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അന്നത്തെ ഭവന മന്ത്രി അലന്‍ കെല്ലിയെ രൂക്ഷമായി വിമര്‍ശിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഡെയ്ലിന്റെ ആദ്യ വനിതാ സ്പീക്കറായപ്പോഴും നിഷ്പക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചു.
വിവാഹത്തിന് പുറമെ ”ദീര്‍ഘകാലമായി നിലനില്കുന്ന ബന്ധങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപെടുന്ന ഫാമിലി റഫറണ്ടത്തെ പിന്തുണച്ചതും, അതിനൊപ്പം നടന്ന കെയര്‍ റഫറണ്ടത്തില്‍ സ്ത്രീയുടെ ”വീട്ടിലെ സ്ഥാനം മാറ്റാനുള്ള നിലപാടിനെതിരെ വോട്ട് ചെയ്തതും ഇതേ നിലപാടിന്റെ പേരിലായിരുന്നു.ലേബര്‍ പാര്‍ട്ടിയെ വിട്ടതും ഉറച്ച നിലപാടിന്റെ പേരിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us