അയർലണ്ടിൽ ടിപ്പററി സെൻറ് കുര്യാക്കോസ് പള്ളിയിൽ ഓശാന പെരുന്നാൾ ഏപ്രിൽ 13ന്

New Update
Muhbvff

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിൽ സ്വന്തമായി വാങ്ങിയ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പ്രഥമ ഓശാന ശുശ്രൂഷകൾ ഏപ്രിൽ 13-ന് രാവിലെ 9 മണിക്ക്‌ വികാരി ഫാ. നൈനാൻ പി. കുര്യാക്കോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. 10 മണിക്ക് കുരുത്തോല വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണവും, പ്രത്യേക ശുശ്രൂഷകളും, അതേ തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.

Advertisment

ശുശ്രൂഷകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

വികാരി. ഫാ നൈനാൻ പി കുര്യാക്കോസ്- 0877516463

ട്രസ്റ്റി ബിനു എൻ തോമസ്- 087 626 1088

സെക്രട്ടറി പ്രദീപ് ചാക്കോ- 089 440 6241

പാരിഷ് അഡ്രസ്: ഫ്രയറി ഹെയട്സ്, കറിക്ക്ബെഗ്, കരിക്ക് ഓൺ സുയർ, കോ. ടൈപ്പേരാറി, ഇ32 ഡി656