Advertisment

അയർലൻറ്റിൽ ട്രോളികളില്‍ 760-ലധികം രോഗികള്‍, എമര്‍ജന്‍സി പ്ലാന്‍ ആവശ്യപ്പെട്ട് നഴ്സിംഗ് യൂണിയന്‍

New Update
Hhdbsb

ഡബ്ലിൻ : ആശുപത്രികളിലെ തിരക്കിനുള്ള പരിഹാരമായി എമര്‍ജന്‍സി നാഷണല്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ വരെ 761 രോഗികൾ ട്രോളികളിൽ കാത്തിരിക്കുകയായിരുന്നുവെന്ന് സംഘടന അറിയിച്ചു.

Advertisment

രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ 528 പേർ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്, അതേസമയം 233 പേർ മറ്റു വിഭാഗങ്ങളിലും കിടക്കയ്ക്കായി കാത്തിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ട്രോളികളിൽ 122 പേരുണ്ട്, അത്യാഹിത വിഭാഗത്തിൽ 74 പേരുണ്ട്.

സ്‌ലിഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ കിടക്കയില്ലാത്ത 55 പേർ, അത്യാഹിത വിഭാഗത്തിൽ 25 പേരും കാത്തിരിക്കുകയാണെന്ന് ഐ എൻ എം ഒ അറിയിച്ചു

Advertisment