വെക്സ്ഫോർഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ കോടാലി ഉപയോഗിച്ച് വെട്ടി നശിപ്പിച്ചു

New Update
Vgbv

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ കോടാലിയുപയോഗിച്ച് കാറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയ ആള്‍ ഗാര്‍ഡയുടെ പിടിയില്‍. ശനിയാഴ്ച വൈകിട്ട് 4.15-ഓടെ ഫോര്‍ത്ത് മൗണ്ടെയ്ന്‍ കാര്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന നാല് കാറുകളാണ് പ്രതി കോടാലി ഉപയോഗിച്ച് നശിപ്പിച്ചത്.

Advertisment

സംഭവത്തിന് പിന്നാലെ അന്വേഷണമാരംഭിച്ച ഗാര്‍ഡ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ ടാഗ്മോൻ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗാര്‍ഡയുടെ സായുധസേനയും അറസ്റ്റിന് പിന്തുണ നല്‍കാനുണ്ടായിരുന്നു. പ്രതിക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1984 സെക്ഷന്‍ 4 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Advertisment