ലോക ബാങ്കിന്റെ പ്രധാന പദവിയിലേയ്ക്ക് പശ്ചാൽ ഡോനോഹോ; അയർലണ്ടിന്റെ പുതിയ ധനമന്ത്രി ആയി സൈമൺ ഹാരിസ്, മറ്റ് മന്ത്രിമാർക്കും സ്ഥാന ചലനം

New Update
R

അയര്‍ലണ്ടിന്റെ ധനകാര്യമന്ത്രി എന്ന പദവി രാജിവച്ച് പശ്ചാൽ ഡോനോഹോ. അദ്ദേഹത്തിന് പകരം താല്‍ക്കാലികമായി ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയും കൂടിയായ സൈമണ്‍ ഹാരിസ് ഈ സ്ഥാനം ഏറ്റെടുക്കും. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍, ചീഫ് നോളജ് ഓഫീസര്‍ എന്നീ നിലകളില്‍ സ്ഥാനം ഏറ്റെടുക്കുന്നതിനായാണ് പശ്ചാൽ ഡോനോഹോയുടെ രാജി.

Advertisment

അതേസമയം ഇത് മന്ത്രിസഭയില്‍ മറ്റ് പ്രധാന സ്ഥാനമാറ്റങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. ഹാരിസിന് പകരമായി വിദേശകാര്യമന്ത്രിയുടെ സ്ഥാനം ഹെലന്‍ മക്എന്റീ ഏറ്റെടുക്കും. നിലവില്‍ വിദ്യാഭാസം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് മക്എന്റീ. മക്എന്റീയുടെ വകുപ്പുകളാകട്ടെ നിലവില്‍ സഹമന്ത്രിയായ ഹിൽഡകരടെ നാഗ്റ്റൺ ഏറ്റെടുക്കുകയും ചെയ്യും.

ഇതിന് പിന്നാലെ ഡോനോഹോ വിജയിച്ച ഡബ്ലിൻ സെൻട്രൽ മണ്ഡലത്തില്‍ പുതിയ ടിഡിക്കായി ഉപതെരഞ്ഞെടുപ്പും നടക്കും.

വേള്‍ഡ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ രണ്ടാം സ്ഥാനക്കാരനായി ഇതോടെ ഡോനോഹോ മാറും. വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് ലോക ബാങ്കിന്റെ പ്രധാന ലക്ഷ്യം.

Advertisment