Advertisment

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് വൈകാതെ,യൂണിയനുകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

New Update
pay-increase-ireland

ഡബ്ലിന്‍: അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കൊണ്ട് ,ട്രേഡ് യൂണിയനുകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.

Advertisment

ഉയരുന്ന ജീവിതച്ചിലവുകള്‍ കണക്കിലെടുത്ത് 340,000 പേരടങ്ങുന്ന വരുന്ന പബ്ലിക്ക് സര്‍വീസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ്, ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നാല് ശതമാനം വരെ ശമ്പള വര്‍ദ്ധനവ് ഘട്ടംഘട്ടമായി ഉണ്ടായേക്കുമെന്നാണ് സൂചനകള്‍ .ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇതിനേക്കാള്‍ കൂടിയ നിരക്കാണ് ആവശ്യപ്പെടാന്‍ സാധ്യതയുള്ളത്.

ഏത് കരാറും നികുതിദായകര്‍ക്ക് താങ്ങാനാവുന്ന വിധത്തിലുള്ളതായിരിക്കുമെന്ന് പബ്ലിക്ക് എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രി പാസ്ചല്‍ ഡോണോ പറഞ്ഞു. എങ്കിലും അനുയോജ്യമായ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുമായുള്ള ശമ്പളകരാറായ ‘ബില്‍ഡിംഗ് മൊമെന്റം കരാര്‍’ ഡിസംബര്‍ അവസാനത്തോടെ അവസാനിക്കും.

ശമ്പള വര്‍ധനയില്ലാതെ ഒരു കരാറും ഉണ്ടാകില്ലെന്നും മുതിര്‍ന്ന ട്രേഡ് യൂണിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

#pay-increase-ireland
Advertisment