/sathyam/media/media_files/8KwRbJsVTiCp8GD4SjQs.jpg)
ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നടക്കമുള്ള ആയിരകണക്കിന് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് നടപ്പാക്കേണ്ട തിയതിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍.
നഴ്സിംഗ് ഹോം ഓപ്പറേറ്റര്‍മാര്‍ക്ക് ഫണ്ടിംഗ് ആവശ്യകതകള്‍ ക്രമീകരിക്കാനും, അനുവദിക്കുന്നതിനും കൂടുതല്‍ സമയം ആവശ്യമാണെന്ന നഴ്സിംഗ് ഹോംസ് അയര്‍ലണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് എംപ്ലോയ്മെന്റ് ആന്‍ഡ് എന്റര്‍പ്രൈസ് വകുപ്പ് ബുധനാഴ്ച അറിയിച്ചു.
EEA-ക്ക് പുറത്തുള്ള ആരോഗ്യ സംരക്ഷണ നല്‍കേണ്ട മിനിമം വേതന നിരക്കിലെ വര്‍ദ്ധനവ് ബുധനാഴ്ച മുതല്‍ നടപ്പാക്കണമെന്ന നിര്‍ദേശമാണ് മുമ്പ് നല്‍കിയിരുന്നത്. ചില നഴ്സിംഗ് ഹോമുകള്‍ ശമ്പള വര്‍ദ്ധനവ് ഇതിനകം നടപ്പാക്കിയിരുന്നു. എച്ച് എസ് ഇ യിലെ ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവ് ഉറപ്പായിരുന്നു.എന്നാല്‍ പ്രൈവറ്റ് നഴ്സിംഗ് ഹോം ഉടമകളില്‍ ചിലരാണ് മന്ത്രിയെ കണ്ട് മാറ്റിവെയ്ക്കല്‍ ഉത്തരവ് നേടിയത്,
വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ €27,000 എന്നത് 30,000 യൂറോയാക്കി വേണം, ബുധനാഴ്ച മുതല്‍ സമര്‍പ്പിക്കേണ്ടതെന്നായിരുന്നു നിര്‍ദേശം അപേക്ഷകള്‍ക്കും പുതുക്കലുകള്‍ക്കും ബാധകമായിരുന്നു., എന്നാല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് എന്റര്‍പ്രൈസ് വകുപ്പിലെ സ്റ്റേറ്റ് മന്ത്രി നീല്‍ റിച്ച്മണ്ടും നഴ്സിംഗ് ഹോംസ് അയര്‍ലണ്ടിന്റെ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബുധനാഴ്ച കരാര്‍ അട്ടിമറിക്കപ്പെട്ടത്.എന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് കൃത്യമായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
നഴ്സിംഗ് ഹോമുകളില്‍ ജോലി ചെയ്യുന്ന ആളുകളുടെ വേതനം മെച്ചപ്പെടുത്തുന്നതിനുള്ള നയത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്നറിയിച്ച എന്‍എച്ച്‌ഐ ചീഫ് എക്സിക്യൂട്ടീവ് തദ്ഗ് ഡാലി നഴ്സിംഗ് ഹോം ഓപ്പറേറ്റര്‍മാര്‍ പ്രത്യേക സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് നടപടി നീട്ടിവെച്ച നീക്കത്തെ അഭിനന്ദിക്കുന്നതായി പ്രസ്താവന ഇറക്കിയിട്ടുണ്ട്. കെയര്‍ അസിസ്റ്റന്റുമാര്‍ ചെയ്യുന്ന പ്രധാനപ്പെട്ടതും കഠിനവുമായ ജോലികള്‍ക്ക് അവര്‍ കൂടുതല്‍ ശമ്പളം അര്‍ഹിക്കുന്നു, എന്നാല്‍ ഫണ്ടിംഗ് ഘടന ഉണ്ടായിരിക്കണം, സര്‍ക്കാരാണ് ആത്യന്തികമായി ശമ്പളം നല്‍കുന്നത്,അതിനായി താമസം വേണ്ടി വരും. ”അദ്ദേഹം പറഞ്ഞു.
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കും കാലതാമസം ബാധകമാകുമെന്ന് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ‘നേഴ്സിംഗ് ഹോം മേഖലയ്ക്ക് അവരുടെ ഫണ്ടിംഗ് മോഡലിന് അനുസൃതമായി ഈ ശമ്പള ക്രമീകരണങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ സമയം നല്‍കുക എന്നതാണ് ഈ മാറ്റിവയ്ക്കലിന്റെ ലക്ഷ്യം.’
30,000 യൂറോ എന്ന നിരക്ക് നല്‍കാന്‍ സര്‍ക്കാരും, തൊഴില്‍ ഉടമകളും പ്രതിജ്ഞാബദ്ധരാണ്, കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നതെന്ന് അവര്‍ വിശദീകരിച്ചു.
എന്നാല്‍ രാജ്യത്തു വര്‍ക്ക് പെര്‍മിറ്റ് നേടിയ ഹോര്‍ട്ടികള്‍ച്ചര്‍ തൊഴിലാളികള്‍, ഭാഷാ വൈദഗ്ധ്യം വിദഗ്ദ്ധര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട മാംസ സംസ്‌കരണജീവനക്കാര്‍, കശാപ്പുകാര്‍, എന്നിവരുള്‍പ്പെടെയുള്ള മറ്റ് ഏതാനം തൊഴിലുകള്‍ക്കും വേതനനിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വര്‍ദ്ധനവ് ആസൂത്രണം ചെയ്തതുപോലെ ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. മാംസ സംസ്‌കരണ തൊഴിലാളികളുടെയും കശാപ്പുകാരുടെയും കുറഞ്ഞ നിരക്ക് പ്രതിവര്‍ഷം 23,000 യൂറോയില്‍ നിന്ന് 30,000 യൂറോയിലേയ്ക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നടപടി നിരാശ ജനകമായതിനാല്‍ ,പുതുക്കിയ സ്‌കീം അനുവദിക്കുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഓവര്‍സീസ് ഹെല്‍ത്ത് ആന്‍ഡ് ഹോം കെയറഴ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ എംപ്ലോയ്മെന്റ് ആന്‍ഡ് എന്റര്‍പ്രൈസ് വകുപ്പിന് നിവേദനം സമര്‍പ്പിച്ചു.ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് പ്രശ്നത്തിന്റെ ഗൗരവാവസ്ഥ അറിയിക്കുമെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹോം കെയറഴ്‌സ് ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us