/sathyam/media/media_files/SWuTVxjY4tqqNSKEXHIU.jpg)
ഡബ്ലിന്‍: ഒന്നിലധികം നിയമലംഘനങ്ങളില്‍ ഒരേ സമയത്ത് ഉള്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ പെനാല്‍റ്റി പോയിന്റുകള്‍ ഈടാക്കുന്നതിന് നിയമനിര്‍മ്മാണം വരുന്നു.
ഒരേ സംഭവത്തില്‍ കൂടുതല്‍ ഗുരുതരമായ ലംഘനങ്ങള്‍ക്ക് മാത്രം പെനാലിറ്റി പോയിന്റുകള്‍ പ്രയോഗിക്കുന്ന നിയമമാണ് നിലവിലുള്ളത്. അതായത് ഒന്നിലധികം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ നിയമ ലംഘനത്തിനും പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കും.
വര്‍ധിച്ചുവരുന്ന റോഡപകട മരണങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നടപടികളുമായു മുമ്പോട്ട് വരുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25% വര്‍ധനയാണ് ഈ വര്‍ഷം റോഡപകടങ്ങളില്‍ ഉണ്ടായിട്ടുള്ളത്. വര്‍ധിച്ചുവരുന്ന റോഡ് മരണങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റോഡ് സുരക്ഷയുടെ ചുമതലയുള്ള ജൂനിയര്‍ മന്ത്രി ജാക്ക് ചേമ്പേഴ്സ് പറഞ്ഞു.
റോഡുകളിലെ വേഗപരിധിയിലെ പൊരുത്തക്കേട് പരിഹരിക്കുന്നതിനായി ഒരു വേഗപരിധി അവലോകനവും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു..’
റോഡ് സുരക്ഷാ നിയമനിര്‍മ്മാണം കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗാര്‍ഡയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.