/sathyam/media/media_files/aNJ3DA0q0g2x4gOuwgw5.jpg)
ഡബ്ലിന്‍ : അംഗങ്ങള്‍ കുറയുന്നതു മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗാര്‍ഡ, ഡിഫന്‍സ് ഫോഴ്‌സ്, ജയില്‍ സര്‍വീസ് എന്നിവയിലെ ജീവനക്കാര്‍ക്കാണ് സേവനകാലാവധി ദീര്‍ഘിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാരായ ഹെലന്‍ മക് എന്റീ, മീഹോള്‍ മാര്‍ട്ടിന്‍, പാസ്‌കല്‍ ഡോണോഹോ എന്നിവര്‍ ചേര്‍ന്നാണ് ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്.
ഗാര്‍ഡയുടെ പെന്‍ഷന്‍ പ്രായം 62, ഡിഫന്‍സില്‍ 60
ഗാര്‍ഡയുടെ പെന്‍ഷന്‍ പ്രായം 62ലേക്കും , ഡിഫന്‍സിലേത് 60 വയസിലേയ്ക്കുമാണ് ഉയര്‍ത്തുക. നിലവില്‍ ഗാര്‍ഡയുടെ പെന്‍ഷന്‍ പ്രായം 60 ആണ്. ഡിഫന്‍സ് സേനയിലെ എല്ലാ ഓഫീസര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍ പ്രായം 60 വയസ്സാക്കാനാണ് തീരുമാനം. സേനയില്‍ അംഗമാകുന്നതിനുള്ള പ്രായം 39 വയസ്സായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
നടപടികള്‍ ലളിതമാക്കും
ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫാസ്റ്റ് അക്രൂവല്‍ പെന്‍ഷന്‍ നയത്തിലൂടെ യൂണിഫോം ധരിച്ചവരുടെ വിരമിക്കല്‍ പ്രായം നീട്ടുന്നത് സുഗമമാക്കുമെന്ന് മന്ത്രി ഡോണോ വിശദീകരിച്ചു. ആഗ്രഹിക്കുന്നവര്‍ക്ക് സര്‍വ്വീസില്‍ തുടരുന്നതിന് അതില്‍ ഓപ്ഷനുണ്ടാകും. 60 വയസ്സിന് മുകളില്‍ തുടരുകയാണെങ്കില്‍, അവരുടെ പെന്‍ഷന്‍ അക്യുവല്‍ ഫാസ്റ്റ് അക്യുവലില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് അക്യുവല്‍ ബേസിസിലേക്ക് മാറുമെന്ന് മന്ത്രി പറഞ്ഞു.
തീരുമാനത്തിന് പരക്കെ സ്വാഗതം
പരിചയസമ്പന്നരുടെ അറിവും വൈദഗ്ധ്യവും നിലനിര്‍ത്തി സേനയെ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡീ പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഗാര്‍ഡാ സര്‍ജന്റ്സ് ആന്‍ഡ് ഇന്‍സ്പെക്ടേഴ്സ് ജനറല്‍ സെക്രട്ടറി ആന്റോനെറ്റ് കണ്ണിംഗ്ഹാമും ഈ നീക്കത്തെ സ്വാഗതം ചെയ്തു.
60നപ്പുറം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധി അംഗങ്ങള്‍ സേനയിലുണ്ട്. അവര്‍ക്ക് ആവേശവും ആഹ്ലാദവും നല്‍കുന്ന തീരുമാനമാണിതെന്ന് ഇദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കുറവ് മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ഇതു സഹായിക്കുമെന്ന് കണ്ണിംഗ്ഹാം കൂട്ടിച്ചേര്‍ത്തു.
സുപ്രധാന ചുവടുവെയ്പ്പ്
റിക്രൂട്ട്‌മെന്റും റീടെന്‍ഷന്‍ വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ നീക്കമെന്ന് പ്രതിരോധ മന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഡിഫന്‍സ് ഫോഴ്‌സിന്റെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ സീന്‍ ക്ലാന്‍സി സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ സംതൃപ്തി അറിയിച്ചു. പരിചയ സമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ അംഗങ്ങളുടെ സേവനം കൂടുതല്‍ കാലം ലഭ്യമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.ഉയര്‍ന്ന കരിയര്‍ വരുമാനവും ഉറപ്പാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് 66 വരെ ജോലിയില്‍ തുടരാന്‍ നിയമം
അയര്‍ലണ്ടില്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് 66 വരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്ന പുതിയ നിയമത്തിനും നടപടിയായി. എന്റര്‍പ്രൈസ് മന്ത്രി സൈമണ്‍ കോവനേയാണ് ഇതു സംബന്ധിച്ച പ്രപ്പോസല്‍ ക്യാബിനറ്റില്‍ കൊണ്ടുവന്നത്. ഇതിന് അനുമതി ലഭിച്ചു.പെന്‍ഷന്‍ കമ്മിഷന്റെ ശുപാര്‍ശയിലാണ് പുതിയ ബില്‍ കൊണ്ടുവന്നത്.
നിര്‍ബന്ധിത വിരമിക്കല്‍ പ്രായം അസാധുവാക്കുന്നതാണ് ജനറല്‍ സ്‌കീം ഓഫ് എംപ്ലോയ്മെന്റ് (റെസ്ട്രിക്ഷന്‍ ഓഫ് സെര്‍ടെയ്ന്‍ മാന്‍ഡേറ്ററി റിട്ടയര്‍മെന്റ് ഏജ്) ബില്‍ 2023.വിരമിക്കുന്നില്ലെന്ന് ജീവനക്കാരന്‍ രേഖാമൂലം അറിയിച്ചാല്‍, ഇദ്ദേഹത്തിന് സര്‍വ്വീസില്‍ തുടരാന്‍ അവസരം ഒരുക്കാന്‍ തൊഴിലുടമയെ നിയമം നിര്‍ബന്ധിതമാക്കും.ബില്‍ സൂക്ഷ്മ പരിശോധനയ്ക്കായി എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് എന്നിവ സംബന്ധിച്ച ജോയിന്റ് പാര്‍ലമെന്ററി സമിതിയ്ക്ക് റഫര്‍ ചെയ്യും. സര്‍ക്കാര്‍ നീക്കത്തെ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐ സി ടി യ) സ്വാഗതം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us